കണ്ണൂർ: യാത്രക്കാരുടെ സൗകര്യത്തിനായി കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ കിഴക്കേകവാടത്തിൽ പുതിയ എസ്‌കലേറ്റർ ഒരുങ്ങുന്നു. എസ്കലേറ്റർ സ്റ്റേഷനിലെത്തിച്ചു. 10 ദിവസത്തിനകം പ്രവൃത്തി പൂർത്തിയാക്കി യാത്രക്കാർക്ക് തുറന്നുകൊടുക്കും. തൂണുകളിൽ യന്ത്രം ഘടിപ്പിക്കുന്ന പ്രവൃത്തി തുടങ്ങി.
എസ്‌കലേറ്റർ താങ്ങിനിർത്താനുള്ള സിവിൽ ജോലികൾ അടക്കം കഴിഞ്ഞവർഷം തുടങ്ങിയെങ്കിലും കോവിഡിനെ തുടർന്ന് മുടങ്ങിയിരുന്നു.
നിലവിൽ കിഴക്കേ കവാടത്തിലേക്ക് ഇറങ്ങുന്ന ഭാഗത്ത് ഒരേസമയം ഏഴുപേർക്ക് മാത്രം കയറാനാകുന്ന ലിഫ്റ്റ് സൗകര്യമുണ്ട്. ഇതിനോട് ചേർന്നാണ് എസ്കലേറ്റർ സ്ഥാപിക്കുന്നത്. ഒന്നിന് പുറമെ നാലാം പ്ലാറ്റ്ഫോമിലും എസ്കലേറ്റർ സൗകര്യം വരുന്നതോടെ ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും പ്രായമായവർക്കും ലഗേജുമായി വരുന്നവർക്കും ഏറെ ആശ്വാസമാകും.
ഒന്ന്, നാല് പ്ലാറ്റ്ഫോമുകളിൽ എസ്കലേറ്ററും രണ്ടിലും മൂന്നിലും ലിഫ്റ്റ് സൗകര്യവും ഒരുക്കിയെങ്കിലും ഇടുങ്ങിയ മേൽപാല നടപ്പാത വീതികൂട്ടണമെന്ന ആവശ്യം ശക്തമായി. ഒന്നിലേറെ ട്രെയിനുകൾ ഒരേസമയത്തെത്തിയാൽ നടപ്പാതയിൽ സൂചി കുത്താനിടമില്ലാതാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.