വാക്​സിനില്ല; സ്വകാര്യ മേഖലയിൽ യഥേഷ്​ടം

ക​ണ്ണൂ​ർ: കോ​വി​ഡ്​ മൂ​ന്നാം ത​രം​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ നാ​ടൊ​രു​ങ്ങു​േ​മ്പാ​ൾ വാ​ക്​​സി​ൻ ക്ഷാ​മം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ആ​റ്​ ദി​വ​സ​മാ​യി സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ വാ​ക്​​സി​ൻ വി​ത​ര​ണം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

ചി​ല ദി​വ​സ​ങ്ങ​ളി​ൽ കി​ട​പ്പു രോ​ഗി​ക​ള്‍ക്കും മു​ൻ​കൂ​ട്ടി അ​പ്പോ​യ്ൻ​മെൻറ്​ ല​ഭി​ച്ച പ്ര​വാ​സി​ക​ള്‍ക്കും മ​റ്റു മു​ന്‍ഗ​ണ​ന വി​ഭാ​ഗ​ത്തി​ല്‍പെ​ട്ട​വ​ര്‍ക്കും മാ​ത്രം​ കു​ത്തി​വെ​പ്പ്​ ന​ൽ​കി​യ​തൊ​ഴി​ച്ചാ​ൽ ​ജി​ല്ല വാ​ക്‌​സി​ൻ പ്ര​തി​സ​ന്ധി​യി​ലാ​ണ്. അ​തേ​സ​മ​യം, സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ വാ​ക്​​സി​ൻ യ​ഥേ​ഷ്​​ടം ല​ഭി​ക്കു​ന്നു​ണ്ട്. സ്വ​കാ​ര്യ മേ​ഖ​ല​യെ സ​ഹാ​യി​ക്കാ​നാ​ണ്​ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ കു​ത്തി​വെ​പ്പ്​ ന​ൽ​കാ​ത്ത​തെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​യി​ട്ടു​ണ്ട്. 780 രൂ​പ​യാ​ണ്​ ഒ​രു​ഡോ​സ്​ കോ​വി​ഷീ​ൽ​ഡി​ന്​ ഇൗ​ടാ​ക്കു​ന്ന​ത്.

വാ​ക്‌​സി​ന്‍ സ്​​റ്റോ​ക്ക് കു​റ​വാ​യ​തി​നാ​ല്‍ പൊ​തു വി​ഭാ​ഗ​ത്തി​ന് കു​ത്തി​വെ​പ്പ്​ ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ്​ ആ​രോ​ഗ്യ വ​കു​പ്പി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന വി​വ​രം. ​ചൊ​വ്വാ​ഴ്​​ച 109 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ കു​ത്തി​വെ​പ്പ്​ ഉ​ണ്ടാ​യി​രു​ന്ന​ത്.

ബു​ധ​നാ​ഴ്​​ച​യും വ്യാ​ഴാ​ഴ്​​ച​യും കു​ത്തി​വെ​പ്പ്​ പൂ​ർ​ണ​മാ​യി മു​ട​ങ്ങി. വെ​ള്ളി​യാ​ഴ്​​ച 101 കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍ത്തി​ച്ചെ​ങ്കി​ലും മു​ന്‍ഗ​ണ​ന വി​ഭാ​ഗ​ത്തി​ല്‍പെ​ട്ട​വ​ര്‍ക്ക്​ മാ​ത്രം വാ​ക്​​സി​ൻ ന​ൽ​കി​യ​പ്പോ​ൾ പൊ​തു​വി​ഭാ​ഗം പ​ടി​ക്ക്​ പു​റ​ത്താ​യി. ശ​നി​യാ​ഴ്ച 10 സ്ഥ​ല​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ കി​ട​പ്പു​രോ​ഗി​ക​ള്‍ക്ക് വീ​ടു​ക​ളി​ലെ​ത്തി വാ​ക്​​സി​ൻ ന​ൽ​കി. ജി​ല്ല​യി​ല്‍ ജൂ​ലൈ 31 വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം പ​കു​തി​യി​ലേ​റെ പേ​ർ​ക്ക്​ ഒ​രു ഡോ​സ് വാ​ക്സി​നെ​ങ്കി​ലും ല​ഭി​ച്ച​താ​യാ​ണ്​ ക​ണ​ക്കു​ക​ൾ. ആ​കെ 14,23,785 വാ​ക്സി​ന്‍ ഡോ​സു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

വാ​ക്സി​നെ​ടു​ക്കാ​ന്‍ അ​ര്‍ഹ​ത​യു​ള്ള 18,05,998 പേ​രി​ല്‍ 9,55,022 പേ​ര്‍ക്ക് ഒ​ന്നാം ഡോ​സും 4,68,763 പേ​ര്‍ക്ക് ര​ണ്ടാം ഡോ​സും ല​ഭി​ച്ചു. ജൂ​ലൈ 30, 31 തീ​യ​തി​ക​ളി​ല്‍ മാ​ത്രം ഒ​രു ല​ക്ഷ​ത്തോ​ളം ഡോ​സ് വാ​ക്സി​ൻ ന​ൽ​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, വാ​ക്​​സി​ൻ വി​ത​ര​ണ​ത്തി​ൽ സ്വ​ജ​ന​പ​ക്ഷ​പാ​ത​വും ക്ര​മ​ക്കേ​ടും ന​ട​ക്കു​ന്ന​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

25000 ഡോ​സ് എ​ത്തി

ജി​ല്ല​യി​ൽ ശ​നി​യാ​ഴ്​​ച 25,000 ഡോ​സ് കോ​വി​ഷീ​ല്‍ഡ് വാ​ക്‌​സി​ന്‍ എ​ത്തി​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ്​ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ പേ​ര്‍ക്ക് കു​ത്തി​വെ​പ്പ്​ ല​ഭ്യ​മാ​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച 110 കേ​ന്ദ്ര​ങ്ങ​ളി​ല്‍നി​ന്ന് വാ​ക്സി​ന്‍ ന​ല്‍കും. 10 ശ​ത​മാ​നം വീ​തം ഓ​ണ്‍ലൈ​നാ​യി ബു​ക്ക് ചെ​യ്ത് അ​പ്പോ​യ്​​ൻ​മെൻറ്​ ല​ഭി​ച്ച​വ​ര്‍ക്കും ജോ​ലി/​പ​ഠ​ന ആ​വ​ശ്യാ​ര്‍ഥം വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​തി​നാ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത് ഹെ​ല്‍ത്ത് പോ​ര്‍ട്ട​ല്‍ വ​ഴി അ​പ്പോ​യ്​​ൻ​മെൻറ്​ ല​ഭി​ച്ച​വ​ര്‍ക്കു​മാ​ണ്.

സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​നി​ലൂ​ടെ 40 ശ​ത​മാ​നം വീ​തം ആ​ദ്യ ഡോ​സ് മു​ന്‍ഗ​ണ​ന വി​ഭാ​ഗ​ത്തി​ല്‍പെ​ട്ട​വ​ര്‍ക്കും ര​ണ്ടാം ഡോ​സ് ല​ഭി​ക്കേ​ണ്ട 18 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​ര്‍ക്കു​മാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. വാ​ക്​​സി​ൻ ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലാ​യി എ​ല്ലാ വാ​ക്സി​നേ​ഷ​ന്‍ സെൻറ​റു​ക​ളി​ലും എ​ത്തി​ക്കും. 25000 ഡോ​സ് കോ​വി​ഷീ​ല്‍ഡ് വാ​ക്‌​സി​ന് പു​റ​മെ 3000 ഡോ​സ് കോ​വാ​ക്സി​നും സ്​​റ്റോ​ക്കു​ണ്ട്. ഇ​തി​നാ​യി അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ച്ച് 1500 പേ​ര്‍ക്ക് ഒ​ന്നാം ഡോ​സ് ന​ല്‍കും. ഇ​വ​ര്‍ക്ക് ര​ണ്ടാം ഡോ​സ് ന​ല്‍കാ​ൻ ബാ​ക്കി​യു​ള്ള 1500 ഡോ​സ് മാ​റ്റി​വെ​ക്കും. പൊ​തു​ജ​ങ്ങ​ള്‍ ആ​ദ്യ​ത്തെ​യും ര​ണ്ടാ​മ​ത്തെ​യും വാ​ക്‌​സി​ന്‍ എ​ടു​ത്ത​തി​നു​ശേ​ഷം ഓ​രോ പ്രാ​വ​ശ്യ​വും സ​ര്‍ട്ടി​ഫി​ക്ക​റ് ജ​ന​റേ​റ്റ് ചെ​യ്തി​ട്ടു​ണ്ടോ എ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. സ​ര്‍ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ല്‍ അ​ന്നു​ത​ന്നെ അ​ത​ത് കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ത്തെ സ​മീ​പി​ക്ക​ണം.

പരിശോധന പ്രോത്സാഹിപ്പിക്കാന്‍ വാക്​സിന്‍ ബോണസ്

ക​ണ്ണൂ​ർ: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗ പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കാ​ൻ ജി​ല്ല​യി​ല്‍ വാ​ക്​​സി​ന്‍ ബോ​ണ​സ് പ​ദ്ധ​തി.

ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് ബോ​ണ​സാ​യി വാ​ക്​​സി​ന്‍ ഡോ​സു​ക​ള്‍ ന​ല്‍കാ​നാ​ണ് തീ​രു​മാ​നം. ഒ​രാ​ഴ്​​ച​ക്കി​ടെ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന ഒ​രു പ​ഞ്ചാ​യ​ത്തി​നും ഒ​രു ന​ഗ​ര​സ​ഭ​ക്കും 750 വീ​തം വാ​ക്​​സി​ന്‍ ഡോ​സു​ക​ള്‍ അ​ധി​ക​മാ​യി ന​ല്‍കു​മെ​ന്ന് ക​ല​ക്​​ട​ര്‍ ടി.​വി. സു​ഭാ​ഷ് അ​റി​യി​ച്ചു. ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന പ​ഞ്ചാ​യ​ത്തു​ക​ള്‍ക്ക് യ​ഥാ​ക്ര​മം 300, 200 ഡോ​സു​ക​ളും ന​ല്‍കും. കോ​ര്‍പ​റേ​ഷ​ന്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള ന​ഗ​ര​സ​ഭ​ക​ളി​ല്‍ ഒ​ന്നാം സ്ഥാ​ന​ക്കാ​ര്‍ക്കു മാ​ത്ര​മാ​യി​രി​ക്കും വാ​ക്​​സി​ന്‍ ബോ​ണ​സ്.

ഓ​രോ ത​ദ്ദേ​ശ സ്ഥാ​പ​ന​ത്തി​നും ജി​ല്ല​യി​ലെ ആ​രോ​ഗ്യ വ​കു​പ്പ് ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി നി​ര്‍ണ​യി​ച്ച് ന​ല്‍കു​ന്ന ടെ​സ്​​റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ല്‍ ശ​ത​മാ​നം പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്ന ഒ​രു പ​ഞ്ചാ​യ​ത്തി​നും ഒ​രു ന​ഗ​ര​സ​ഭ​ക്കു​മാ​ണ് ബോ​ണ​സ് ന​ല്‍കു​ക. ഓ​രോ ആ​ഴ്​​ച​ത്തെ​യും പ​രി​ശോ​ധ​ന​ നി​ര​ക്ക് പ​രി​ശോ​ധി​ച്ച് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക​യും ആ ​ആ​ഴ്​​ച ജ​ന​സം​ഖ്യാ​നു​പാ​തി​ക വാ​ക്​​സി​ന്‍ േക്വാ​ട്ട​ക്ക്​ പു​റ​മെ ബോ​ണ​സ് ഡോ​സു​ക​ള്‍ കൂ​ടി ല​ഭ്യ​മാ​ക്കു​ക​യു​മാ​ണ് ചെ​യ്യു​ക. സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം പ​ക​രു​ന്ന​ത് പ​ര​മാ​വ​ധി ത​ട​യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​ശോ​ധ​ന പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തെ​ന്ന് ക​ല​ക്​​ട​ര്‍ അ​റി​യി​ച്ചു. പോ​സി​റ്റി​വാ​കു​ന്ന ഓ​രോ വ്യ​ക്തി​യു​ടെ​യും സ​മ്പ​ര്‍ക്ക​പ്പ​ട്ടി​ക​യി​ല്‍പെ​ട്ട 10 പേ​രെ​യെ​ങ്കി​ലും മു​ന്‍ഗ​ണ​ന ക്ര​മ​ത്തി​ല്‍ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക്ക​ണം. അ​തി​ലൂ​ടെ വീ​ട്ടി​ലെ മ​റ്റു​ള്ള​വ​ര്‍ക്കും അ​യ​ല്‍വാ​സി​ക​ള്‍ക്കും തൊ​ഴി​ലി​ട​ങ്ങ​ളി​ലു​ള്ള​വ​ര്‍ക്കും രോ​ഗ​ബാ​ധ​യു​ണ്ടാ​കു​ന്ന​ത് പ​ര​മാ​വ​ധി ത​ട​യാ​നാ​വും.

ഓ​ണ​ത്തി​ര​ക്കി​നി​ട​യി​ലും കോ​വി​ഡ് പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്കാ​നും അ​തു​വ​ഴി വ്യാ​പ​നം പ​ര​മാ​വ​ധി ത​ട​യാ​നും മു​ന്നി​ട്ടി​റ​ങ്ങ​ണം. പ്രാ​യ​മാ​യ​വ​ര്‍, കു​ട്ടി​ക​ള്‍, വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ അ​നി​വാ​ര്യ ഘ​ട്ട​ങ്ങ​ളി​ല്‍ മാ​ത്ര​മേ വീ​ടു​ക​ളി​ല്‍നി​ന്ന് പു​റ​ത്തി​റ​ങ്ങാ​വൂ. മാ​ര്‍ക്ക​റ്റു​ക​ളി​ലും ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ളു​ക​ള്‍ കൂ​ടി​നി​ല്‍ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​വ​രു​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Tags:    
News Summary - No vaccine; Enough in the private sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.