ഉരുവച്ചാൽ (കണ്ണൂർ): നാലു വർഷം കഴിഞ്ഞിട്ടും വേനലിലും നിലക്കാത്ത ജലപ്രവാഹം. അപൂർവ കാഴ്ച കാണാൻ എത്തുന്നത് നിരവധി പേർ. മാലൂർ പുരളിമലയിലെ കുവക്കരയിൻ സി.പി. ചന്ദ്രശേഖരൻ നായരുടെ വീട്ടു പറമ്പിലാണ് ജലപ്രവാഹം. 2016ൽ കുഴൽക്കിണർ കുഴിച്ചതോടെയാണ് ഇതുവഴി നിലക്കാത്ത ജലപ്രവാഹം ഇന്നും തുടരുന്നത്.
140 അടിയിൽ കൂടുതൽ കുഴിച്ച കുഴൽക്കിണറിൽനിന്ന് ശക്തമായി വെള്ളം പുറത്തേക്കൊഴുക്കുകയാണിപ്പോഴും. നാല് വർഷത്തിൽ ലക്ഷക്കണക്കിനു ലിറ്റർ വെള്ളമാണ് കുഴൽ കിണറിൽനിന്ന് പുറത്തേക്കെത്തിയത്. 30,000 രൂപ മുടക്കിയാണ് കുഴൽക്കിണർ നിർമിച്ചത്.
കുഴൽക്കിണറിൽനിന്ന് ഒഴുകിവരുന്ന ജലം പ്രത്യേകം കുഴിയിൽ എത്തിച്ച് പ്രദേശത്തെ നിരവധി വീടുകളിൽ പൈപ്പ് വഴി ഇപ്പോൾ വെള്ളം എത്തിക്കുന്നുണ്ട്. കൂടാതെ കിണറും പരിസരവും ശിൽപങ്ങൾ തീർത്ത് മനോഹരമാക്കിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.