കണ്ണൂർ: പരിയാരം മെഡിക്കൽ കോളജ് വനിത ഹോസ്റ്റലിന് സമീപം സാമൂഹിക വിരുദ്ധർ നഗ്നത പ്രദർശനം നടത്തുന്ന സംഭവങ്ങൾ ആവർത്തിക്കുന്നുവെന്ന പരാതിയിൽ സ്വീകരിച്ച നടപടികളെ കുറിച്ച് വിശദീകരണം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ജില്ല പൊലീസ് മേധാവിയും പരിയാരം മെഡിക്കൽ കോളജ് പ്രിൻസിപ്പലും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
കണ്ണൂരിൽ നടക്കുന്ന അടുത്ത സിറ്റിങ്ങിൽ കേസ് പരിഗണിക്കും. കോളജ് ഹോസറ്റലിന് സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കുന്ന മാർഗങ്ങൾ പ്രിൻസിപ്പൽ വിശദീകരിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. മെഡിക്കൽ കോളജിന് ചുറ്റുമതിലില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. ഒരു സുരക്ഷയുമില്ലാതെയാണ് ഇവിടെ പഠിക്കുന്നത് .
റോഡിന് ഇരുവശവും കാടാണ്. സ്കൂട്ടറിൽ എത്തുന്നവരാണ് പകൽ സമയത്ത് നഗ്നത പ്രദർശനം നടത്തുന്നതെന്നും വിദ്യാർഥികൾ പറയുന്നു. വനിത ഹോസ്റ്റലിന് ചുറ്റുമതിൽ നിർമിക്കുകയും കാടുകൾ വെട്ടിത്തെളിക്കുകയും ചെയ്ത് സി.സി.ടി.വി സ്ഥാപിച്ചാൽ വിദ്യാർഥികൾക്ക് സുരക്ഷ ഒരുക്കാൻ കഴിയുമെന്ന് പൊതുപ്രവർത്തകനായ എ. അക്ബർ അലി കമീഷന് സമർപ്പിച്ച പരാതിയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.