കോവിഡ് സെൻററിലും ഓണാഘോഷം; വെറൈറ്റി പൂക്കളം പങ്കുവെച്ച് ഡോക്ടർ

കണ്ണൂർ: ജില്ലാ കോവിഡ് സെൻറററായ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ കോവിഡ് ഡ്യൂട്ടിയിൽ ഉള്ളവർ തീർത്ത വത്യസ്തമായ പൂക്കളം പങ്കുവെച്ചിരിക്കുകയാണ്​ ജില്ലാ കോവിഡ് നോഡൽ ഓഫിസറായ ഡോ. അജിത്​ കുമാർ. ഡ്യൂട്ടി ആയതു കൊണ്ട് ഒാണക്കാലത്തും വീട്ടിൽ പോകാൻ പറ്റാത്ത ആരോഗ്യപ്രവർത്തകർക്കായാണ്​ പ്രതീകാത്മകമായി ദീപത്താൽ തീർത്ത പൂക്കളം ഒരുക്കിയത്​.

അഞ്ചരക്കണ്ടി കോവിഡ് സെൻററിൽ ഒരു ദിവസം പോലും അവധിയെടുക്കാതെയും പ്രതിഫലം പറ്റാതെയും ജോലി ചെയ്യുന്ന ഡെൻറൽ ഇ​േൻറൺസ്​ ആണ് ദീപം കൊണ്ടുള്ള പൂക്കളത്തിന്​ പിന്നിൽ​. ഫേസ്​ബുക്കിലാണ്​ ഡോ. അജിത്​ കുമാർ 'ഇതാണ് നമ്മ പറഞ്ഞ പൂക്കളം' എന്ന പോസ്റ്റ്​ പങ്കുവെച്ചത്​.

ഫേസ്​ബുക്ക്​ പോസ്റ്റി​െൻറ പൂർണ്ണരൂപം

ഇതാണ് നമ്മ പറഞ്ഞ പൂക്കളം

ജില്ലാ കോവിഡ് ട്രീറ്റ്മെൻറ്​ സെൻററിൽ ഡ്യൂട്ടി ആയതു കൊണ്ട് വീട്ടിൽ പോകാൻ പറ്റാത്ത ആരോഗ്യപ്രവർത്തകർക്‌ പ്രതീകാത്മകമായി ദീപത്താൽ തീർത്ത പൂക്കളം. മനസ്സിലെ ഇരുളിനെ അകറ്റി നന്മയുടെ വെളിച്ചം തെളിയുന്ന പൂക്കളം.

കോവിഡ് പ്രോട്ടോകോൾ പാലിച്ചു തിരുവോണത്തിനും ഡ്യൂട്ടി എടുക്കുന്നതിൽ സന്തോഷത്തോടെ... ഒരുമിച്ച് ഇത്തിരി നേരം....

ഓരോ വിളക്ക് തിരിയും എരിഞ്ഞു തീരുന്നത് മറ്റുള്ളവർക് പ്രകാശം പരത്തുന്നതിനു വേണ്ടി. ലക്ഷ്യത്തിലെത്തിയാൽ എരിഞ്ഞു തീർന്ന തിരിയെ ആരും നോക്കാറില്ല. അത് പോലെയാണ് ആരോഗ്യപ്രവർത്തകരും.

കഴിഞ്ഞ കുറച്ചു മാസങ്ങളായി യാതൊരു പ്രതിഫലവുമില്ലാതെ അഞ്ചരക്കണ്ടി കോവിഡ് സെൻററിൽ ഒരു ദിവസം പോലും അവധിയെടുക്കാതെ നമ്മുടെ കൂടെ നമ്മളിൽ ഒരാളായി ജോലി ചെയ്യുന്ന ഡെൻറൽ ഇ​േൻറൺസ്​ ആണ് ഇവിടെ പ്രതീക്ഷയുടെ വെളിച്ചം പരത്തിയ കുട്ടികൾ.....

ഏവർക്കും നന്മയുടെയും ഐശ്വര്യത്തി​െൻറയും ഓണാശംസകൾ....

Dr Ajithkumar C

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.