ചക്കരക്കല്ല്: ഭാവിയിൽ കേരളത്തിലെ റോഡുകൾക്ക് ഒറ്റ ഡിസൈൻ എന്ന ആശയത്തിലേക്ക് മാറാൻ കഴിയുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പുനർനിർമിച്ച മൂന്നാം പാലത്തിന്റെയും മൂന്നു പെരിയ സൗന്ദര്യവത്കരണത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഭാവിയിൽ റോഡുകൾ നിർമിക്കുമ്പോൾ ഒറ്റ ഡിസൈൻ എന്ന ആശയത്തിൽ സംസ്ഥാനത്ത് ഡിസൈൻ പോളിസി രൂപവത്കരിക്കുന്നത് പൊതുമരാമത്ത് ആലോചനയിലാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ പ്രധാനപ്പെട്ട ആർക്കിടെക്ടുകളെ പങ്കെടുപ്പിച്ചുള്ള ശിൽപശാല സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
മൂന്നാം പാലത്ത് പുനർനിർമിച്ച പാലത്തിന് 11.90 മീറ്റർ നീളവും ഇരു ഭാഗങ്ങളിലും 1.50 മീറ്റർ വീതിയിൽ നടപ്പാത ഉൾപ്പെടെ ആകെ 11 മീറ്റർ വീതിയുമുണ്ട്. കൂത്തുപറമ്പ് ഭാഗത്ത് 60 മീറ്റർ നീളത്തിലും കണ്ണൂർ ഭാഗത്ത് 40 മീറ്റർ നീളത്തിലും കൂടാതെ എകെജി റോഡിൽ 48 മീറ്റർ നീളത്തിലും അനുബന്ധ റോഡുകളും പാർശ്വഭിത്തിയും ഡ്രെയ്നേജും നിർമിച്ചിട്ടുണ്ട്.
മൂന്നുപെരിയ ടൗൺ സൗന്ദര്യവത്കരണം ട്രാൻസ്ഫോർമേഷൻ ഓഫ് പബ്ലിക് സ്പേസ് എന്ന ആശയത്തിൽ രൂപവത്കരിച്ചതാണ്. ഇതിന്റെ ഭാഗമായി . 55 ലക്ഷം രൂപയാണ് സൗന്ദര്യവത്കരണ പ്രവൃത്തിക്കായി ചെലവഴിച്ചത്.
മൂന്നു പെരിയയിൽ നടന്ന ചടങ്ങിൽ ഡോ. വി. ശിവദാസൻ എം.പി അധ്യക്ഷത വഹിച്ചു. ഉത്തര മേഖല പൊതുമരാമത്ത് പാലങ്ങൾ വിഭാഗം സൂപ്രണ്ടിങ്എൻജിനിീയർ പി.കെ. മിനി റിപ്പോർട്ടവതരിപ്പിച്ചു.
കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. ചന്ദ്രൻ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, പെരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി. ഷീബ, വൈസ് പ്രസിഡന്റ് പി. പ്രശാന്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ബാലഗോപാലൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. സുഗതൻ, എൻ. ബീന, എം. ശൈലജ, വാർഡംഗങ്ങളായ കെ.വി. സവിത, ബേബി ധന്യ, പൊതുമരാമത്ത് ഉത്തര മേഖല നിരത്തുകൾ വിഭാഗം സൂപ്രണ്ടിങ് എൻജിനീയർ ഇ.ജി. വിശ്വപ്രകാശ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.