കണ്ണൂര്‍: കല്യാണ വീട്ടിലെ ബോംബേറില്‍ മുഖ്യപ്രതി അറസ്റ്റില്‍. ബോംബെറിഞ്ഞ ഏച്ചൂര്‍ സ്വദേശി അക്ഷയ്‌ന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
കേസില്‍ മൂന്നു പേര്‍ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. റിജില്‍, സനീഷ്, ജിജില്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മിഥുന്‍ എന്നയാള്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. 18 പേരാണ് സംഘത്തിലുണ്ടായിരുന്നത്.
കണ്ണൂര്‍ തോട്ടടയില്‍ പട്ടാപ്പകല്‍ കല്യാണ വീട്ടില്‍ ആളുകള്‍ കൂടിനില്‍ക്കുമ്പോള്‍ വാനില്‍ ബോംബുമായെത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം നടത്തുകയായിരുന്നു. സംഘത്തിലെ തന്നെ ഏച്ചൂര്‍ സ്വദേശി ജിഷ്ണു (26) എന്ന യുവാവ് തലയോട്ടി പൊട്ടിച്ചിതറി ദാരുണമായി കൊല്ലപ്പെടുകയായിരുന്നു.
ബോംബ് മുന്നിലേക്ക് എറിയുമ്പോള്‍ ഇപ്പോള്‍ അറസ്റ്റിലായ അക്ഷയ്‌ന്റെ കൂടെ വന്ന ജിഷ്ണുവിന്റെ ദേഹത്ത് തട്ടിയായിരുന്നു സ്‌ഫോടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.