ധർമടം: ആമിനയുടെ വീട് സന്ദർശിച്ചാണ് സുഹൃത്തുക്കൾ കോവിഡിനെ ഭയപ്പെടരുതെന്നും ജാഗ്രതയാണ് വേണ്ടതെന്നുമുള്ള സന്ദേശം നൽകുന്നത്. ഒാൺലൈൻ നാടകത്തിലൂടെ കുട്ടിഅഭിനേതാക്കൾ ആമിന എന്ന കഥാപാത്രത്തിനു മാത്രമല്ല, സമൂഹത്തിനുകൂടിയാണ് ഇൗ സന്ദേശം നൽകുന്നത്. കോവിഡ് ബോധവത്കരണത്തിെൻറ ഭാഗമായി ധർമടം ബേസിക് യു.പി സ്കൂളിലെ വിദ്യാർഥികൾ അരവതരിപ്പിച്ച ഒാൺലൈൻ നാടകമാണ് മാതൃകയാകുന്നത്.
പ്രതിരോധമാണ്, ഭയമല്ല വേണ്ടത് എന്ന സന്ദേശം വിളിച്ചോതുന്ന നാടകം വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥിെൻറവരെ പ്രശംസ ഇതിനോടകം ഏറ്റുവാങ്ങി. കൂട്ടുകാരിയായ ആമിനക്ക് കോവിഡ് ഭയത്തെ ഇല്ലാതാക്കാൻ സുഹൃത്തുക്കൾ നൽകുന്ന സന്ദേശമാണ് നാടകത്തിെൻറ ഇതിവൃത്തം. സമൂഹമാധ്യമത്തിലൂടെ റിലീസ് ചെയ്ത നാടകത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിദ്യാർഥികളുടെ വീട്ടുപരിസരത്തുവെച്ച് മൊബൈൽ ഫോൺ ഉപയോഗിച്ചാണ് നാടകം ചിത്രീകരിച്ചിരിക്കുന്നത്.
പ്രധാനാധ്യാപിക സൽമ ടീച്ചർ, പി.ടി.എ, സഹഅധ്യാപകർ എന്നിവരാണ് കുട്ടികൾക്ക് മാർഗനിർദേശം നൽകിയത്.
ഒാൺലൈൻ വഴി അധ്യാപകരും വിദ്യാർഥികളും നാടകത്തെപ്പറ്റി ചർച്ചചെയ്യുകയും തിരക്കഥ ഒരുക്കുകയും ചെയ്തു. തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് കുട്ടികളുടെ വീട്ടുപരിസരത്ത് അധ്യാപകർ ചിത്രീകരണം നടത്തിയത്. വിദ്യാർഥികളായ എസ്. രാജ് ദൈവിക്, പി. അനുബിൻ, പി. അനന്യ, ഇ.കെ. ദേവശ്രീ, ഇ.കെ. സുഹാമഹിയം, സിയ റിജേഷ്, അനയ റോണേഷ് തുടങ്ങിയ വിദ്യാർഥികളാണ് വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അധ്യാപികമാരായ അനിത വടവതി, കെ. മേഘ, എം. ജിൻഷ, ഷജിന ലക്ഷ്മണൻ, ലയ ലക്ഷ്മണൻ എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.