കണ്ണൂര്‍: ഓണ്‍ലൈനായി പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് കണ്ണൂരിൽ കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. തിങ്കളാഴ്ച പാര്‍ട് ടൈം ജോലി വാഗ്ദാനത്തില്‍ കുടുങ്ങി മട്ടന്നൂര്‍ മരുതായിയിലെ 41 കാരന് നഷ്ടമായത് 4,17,483 രൂപയാണ്. രണ്ടു ലക്ഷം മുതല്‍ 35 ലക്ഷം രൂപ വരെ പലര്‍ക്കും നഷ്ടമായതായാണ് വിവരം. ഉത്തരേന്ത്യൻ സംഘമാണ് തട്ടിപ്പിനു പിന്നിലെന്നാണ് സൈബര്‍ പൊലീസ് സംശയിക്കുന്നത്.
ഓണ്‍ലൈന്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സൈബര്‍ പൊലീസില്‍ നിരവധി പരാതികളാണ് എത്തുന്നത്. കഴിഞ്ഞ ദിവസം അഞ്ച് കേസുകളെടുത്തു.
2.41 ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവത്തില്‍ പിണറായി വെണ്ടുട്ടായി സ്വദേശി ആതിര, 26.21 ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവത്തില്‍ ചക്കരക്കല്‍ കോയ്യോട് സ്വദേശി സി. ഷിജിന്, 1.74 ലക്ഷം നഷ്ടപ്പെട്ട സംഭവത്തില്‍ എട്ടേയാര്‍ സ്വദേശി വിനീത്, ലക്ഷങ്ങൾ നഷ്ടമായ മയ്യില്‍ പാവന്നൂര്‍ മൊട്ടയിലെ യുവാവ് എന്നിവരുടെ പരാതിയിലാണ് കഴിഞ്ഞ ദിവസം സൈബര്‍ പൊലീസ് കേസെടുത്തത്. ഓൺലൈൻ തട്ടിപ്പിൽ എട്ടുലക്ഷം നഷ്ടമായതിനെ തുടർന്ന് പയ്യാമ്പലത്ത് പള്ളിക്കുന്ന് സ്വദേശിനി കഴിഞ്ഞമാസം ആത്മഹത്യ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.