പാനൂർ: പ്ലസ് വൺ പ്രവേശന നീന്തൽ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് അധികൃതർ തീരുമാനം മാറ്റിയത് വിദ്യാർഥികൾക്ക് തിരിച്ചടിയായി. ഇതോടെ ആദ്യ പ്രോസ്പെക്ടസിലെ നിർദേശം സ്വീകരിച്ച നിരവധി വിദ്യാർഥികൾ വെട്ടിലായി.
നീന്തൽ ബോണസ് പോയൻറ് ലഭിക്കുന്നതിന് അപേക്ഷകൻ താമസിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ രൂപവത്കരിച്ചിട്ടുള്ള സ്പോർട്സ് കൗൺസിലുകൾ നീന്തൽ പരിശീലനം നൽകിയെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്നായിരുന്നു ആദ്യ നിർദേശം.
ഇതുപ്രകാരം പഞ്ചായത്ത് പ്രസിഡൻറ്/ സെക്രട്ടറി നൽകുന്ന നീന്തൽ പരിജ്ഞാന സർട്ടിഫിക്കറ്റ് അപേക്ഷയിൽ ഉൾപ്പെടുത്തിയ നിരവധി പേർ ഉണ്ടായിരുന്നു. പിന്നീട് അത്തരം സർട്ടിഫിക്കറ്റുകൾ സ്വീകാര്യമല്ലെന്ന സർക്കുലറിെൻറ അടിസ്ഥാനത്തിൽ പ്രസ്തുത സർട്ടിഫിക്കറ്റ് ചേർത്തവരോട് അപേക്ഷ എഡിറ്റ് ചെയ്യാൻ ഹെൽപ് െഡസ്കുകളിൽ നിന്നും നിർദേശിച്ചിരുന്നു.
അതിെൻറ അടിസ്ഥാനത്തിൽ പല കുട്ടികളും അപേക്ഷ എഡിറ്റ് ചെയ്ത് നീന്തൽ പരിജ്ഞാനം ഒഴിവാക്കി. എന്നാൽ, വെള്ളിയാഴ്ച ഇറങ്ങിയ സർക്കുലർ പ്രകാരം കോവിഡ് വ്യാപനം നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ നീന്തൽ അറിവ് സംബന്ധിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റും പരിഗണിക്കുമെന്ന് അറിയിച്ചു.
അപേക്ഷ ഒരുതവണ മാത്രമേ എഡിറ്റ് ചെയ്യാൻ കഴിയൂ എന്നതിനാൽ അവർക്ക് വീണ്ടും സർട്ടിഫിക്കറ്റ് ചേർക്കാൻ കഴിയുകയുമില്ല. എഡിറ്റിങ്ങിനുള്ള സമയം 20ന് അവസാനിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.