പാനൂർ: കുട്ടികൾ എട്ട്, അധ്യാപകർ നാല്, കെട്ടിട നിർമാണചെലവ് ഒരു കോടി. തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ നരിക്കോട്ടുമല ഗവ. എൽ.പി സ്ക്കൂളിന്റെ പുതിയ കെട്ടിട്ടമാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നത്. മനോഹരമായ പുതിയകെട്ടിടം ഒരുങ്ങിയിട്ടും അടുത്ത അധ്യയനവര്‍ഷത്തേക്ക് പ്രവേശനത്തിന് എത്തിയത് ഒരുകുട്ടി മാത്രമാണ്.
സ്കൂളില്‍ നിലവിൽ എട്ട് വിദ്യാർഥികളാണുള്ളത്. അടുത്ത അധ്യയനവര്‍ഷത്തേക്ക് ഒരു കുട്ടിമാത്രമാണ് പുതുതായി അഡ്മിഷന് എടുത്തിട്ടുള്ളത്. നാല് അധ്യാപകരും ഉണ്ട്. ട്രൈബല്‍ സ്കൂള്‍ അല്ലെങ്കിലും നിലവിലുള്ള എട്ട് കുട്ടികളും ട്രൈബല്‍ വിഭാഗത്തില്‍പ്പെട്ടവരാണ്. സ്കൂള്‍ യു.പിയായി അപ്ഗ്രേഡ് ചെയ്ത് ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് വിദ്യാർഥികൾക്ക് സൗകര്യമാവുന്ന രീതിയിൽ താമസ സൗകര്യവും ഒരുക്കിയാലേ കുട്ടികളുടെ എണ്ണത്തില്‍ വർധനവുണ്ടാവൂ. സ്കൂൾ നിലനിൽക്കുന്ന പ്രദേശത്ത് നാമമാത്രമായ കുടുംബങ്ങൾ മാത്രമേ താമസിക്കുന്നുള്ളൂ. വിദ്യാഭ്യാസവകുപ്പിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും ഒരുകോടി രൂപ ചെലവിലാണ് കെട്ടിടം ഒരുങ്ങിയിരിക്കുന്നത്. നാല് ക്ലാസ് മുറികളും ഓഡിറ്റോറിയവുമാണ് പുതിയ കെട്ടിടത്തിലുള്ളത്. കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിർവഹിക്കും. സ്ഥലം എം.എല്‍.എ ആയിരുന്ന കെ.കെ. ശൈലജയുടെ കാലത്താണ് ഫണ്ട് അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.