ഇരിട്ടി: ടൗണിലെ പാർക്കിങ് സംവിധാനം ക്രമീകരിക്കാൻ സ്വകാര്യ മേഖലയിൽ ഒരു പേ പാർക്കിങ് കേന്ദ്രം കൂടി തുടങ്ങും. വാഹന പാർക്കിങ് മേയ് ഒന്നു മുതൽ ശക്തമായ ഇടപെടൽ വഴി നിയന്ത്രിച്ച് ഗതാഗത തടസ്സം ഒഴിവാക്കാനുള്ള നടപടികളും സ്വീകരിക്കാൻ നഗരസഭ വിളിച്ചുചേർത്ത യോഗം തീരുമാനിച്ചു.
ചെയർപേഴ്സൻ കെ. ശ്രീലത അധ്യക്ഷത വഹിച്ചു. ടൗണിലെ അനധികൃത വഴിയോരക്കച്ചവടവും ഫുട്പാത്ത് കൈയേറിയുള്ള വ്യാപാരവും പാടില്ലെന്നും യോഗം തീരുമാനിച്ചു.
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ടൗണിൽ ബഹുജന ശുചീകരണം നടത്താനും തീരുമാനിച്ചു.
ഈ പ്രവർത്തനങ്ങൾക്ക് നഗരസഭ, പൊലീസ്-മോട്ടോർ വാഹനവകുപ്പ് എന്നിവർ നേതൃത്വം നൽകും. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരികൾ, തൊഴിലാളി സംഘടനകൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ സഹകരിക്കും. നഗരസഭ വൈസ്ചെയർമാൻ പി.പി. ഉസ്മാൻ, കെ. സുരേഷ്, കെ. നന്ദനൻ, വി.പി. അബ്ദുൽ റഷീദ്, എസ്.ഐ റെജി സ്കറിയ, എം.വി.ഐ സനൽ ഹരിതകേരള മിഷൻ ആർ.പി.എം രസിന്ത്, എൻ.യു.എം.എൽ സിറ്റി മിഷൻ മാനേജർ സുലൈമാൻ, ബാബുരാജ് പായം, പി. അശോകൻ, മനോഹരൻ കൈതപ്രം, തോമസ് വർഗീസ്, ചന്ദ്രൻ, പ്രജിഷ് അളോറ, അയ്യൂബ് പൊയിലൻ, അഷ്റഫ് ചായിലോടൻ, പി. പ്രഭാകരൻ, റെജി തോമസ്, കെ.ജെ. അപ്പച്ചൻ, രാമകൃഷ്ണൻ എഴുത്തൻ, പ്രേമൻ, സി.കെ. അനീഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.