കണ്ണൂർ: കേരളത്തില്‍ കമ്യൂണിസ്റ്റ്പാര്‍ട്ടി പിറന്ന കണ്ണൂരിെൻറ മണ്ണ് ആദ്യമായി പാർട്ടി കോൺഗ്രസിന് വേദിയാകുന്നു. 1939ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകം രൂപംകൊണ്ട പിണറായി പാറപ്രം ഉള്‍ക്കൊള്ളുന്ന വിപ്ലവ മണ്ണിലേക്ക് പാര്‍ട്ടി കോണ്‍ഗ്രസ് എത്തുമ്പോള്‍ സി.പി.എമ്മിെൻറ രാജ്യത്തിലെതന്നെ ഏറ്റവും സുസജ്ജമായ ജില്ല കമ്മിറ്റിയാണ് അതിന് ആതിഥേയത്വം വഹിക്കുക. തൊഴിലാളി വർഗനേതാവായ എ.കെ.ജിയുടെ ജന്മനാട്ടിൽ 23ാമത് പാർട്ടി കോൺഗ്രസിനാണ് 2022 ഏപ്രിലിൽ ചെങ്കൊടി ഉയരുക.
1939 ഡിസംബർ 31നാണ് തലശ്ശേരി പിണറായിയിലെ പാറപ്രത്ത് കമ്യൂണിസ്റ്റ് പാർട്ടി കേരള ഘടകത്തിന് രൂപം കൊള്ളുന്നത്. പി. കൃഷ്ണപ്പിള്ള, ഇ.എം.എസ്, കെ.പി.ആർ. ഗോപാലൻ, കെ. ദാമോദരൻ, എൻ.ഇ. ബലറാം തുടങ്ങിയ മഹാരഥന്മാരുടെ നേതൃത്വത്തിലായിരുന്നു ആ യോഗം. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി ഒന്നാകെ അന്ന് കമ്യൂണിസ്റ്റ് പാർട്ടിയായി രൂപാന്തരപ്പെട്ട ചരിത്ര സംഭവമായിരുന്നു പാറപ്രം സമ്മേളനം. നിലവില്‍ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധികളും കോവിഡും മറികടന്ന് മികച്ച സംഘടന സംവിധാനത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടത്താന്‍ കേരള ഘടകത്തിന് മാത്രമേ കഴിയുകയുള്ളൂവെന്ന വിലയിരുത്തലിലാണ് കേന്ദ്ര കമ്മിറ്റി ഈ തീരുമാനമെടുത്തത്.
സി.പി.എമ്മിെൻറ അഖിലേന്ത്യ സമ്മേളനമാണ് പാര്‍ട്ടി കോണ്‍ഗ്രസ്. ബ്രാഞ്ച്, ലോക്കല്‍, ഏരിയ, ജില്ല, സംസ്ഥാന സമ്മേളനങ്ങള്‍ ഇതിന് മുന്നോടിയായി നടക്കും. പാര്‍ട്ടി കോണ്‍ഗ്രസില്‍ എടുക്കുന്ന തീരുമാനങ്ങളായിരിക്കും നിര്‍ദിഷ്ട കാലയളവിലേക്കുള്ള പാര്‍ട്ടിയുടെ ലക്ഷ്യങ്ങളും മാര്‍ഗവും നിര്‍ണയിക്കുന്നത്.
രാഷ്ട്രീയ സംഘടന റിപ്പോര്ട്ടിന്മേല് ചര്‍ച്ചകളും തീരുമാനങ്ങളും എടുക്കുക, ആവശ്യമെങ്കിൽ പാര്‍ട്ടി പരിപാടിയിലും ഭരണഘടനയിലും ഭേദഗതികൾ വരുത്തുക, നയപരിപാടികള്‍ നിശ്ചയിക്കുക, പുതിയ കേന്ദ്ര കമ്മിറ്റിയെ തിരഞ്ഞെടുക്കുക എന്നിവയാണ് പാര്‍ട്ടി കോണ്‍ഗ്രസിെൻറ ദൗത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.