പയ്യന്നൂർ: തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണമെത്തിച്ചു നൽകുന്നതിന് പിന്നാലെ അവരുടെ ആരോഗ്യ പരിശോധനയും ആൻറിജൻ ടെസ്റ്റും നടത്തി പയ്യന്നൂർ നഗരസഭ. മഹാമാരിയെ പൂർണമായും പ്രതിരോധിക്കാനുള്ള യത്നത്തിെൻറ ഭാഗമായാണ് നഗരസഭ തെരുവിലെ മനുഷ്യരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നത്.
പയ്യന്നൂർ താലൂക്ക് ആശുപത്രി, മുത്തത്തി പകൽ വീട് എന്നിവയുടെ നേതൃത്വത്തിലുള്ള കോവിഡ് കൺട്രോൾ മൊബൈൽ സ്ക്വാഡിെൻറ നേതൃത്വത്തിലാണ് ടെസ്റ്റും ആരോഗ്യ പരിശോധനയും നടത്തിയത്.
നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിതയുടെ നേതൃത്വത്തിൽ വഴിയോര താമസക്കാരുടെ കേന്ദ്രങ്ങളിലെത്തി 39 പേർക്ക് വ്യാഴാഴ്ച പരിശോധന നടത്തി. പരിശോധന നടത്തിയവരിൽ രോഗബാധിതരായവരും ലക്ഷണമുള്ളവരും ഇല്ലെന്ന് ഉറപ്പുവരുത്താൻ കഴിഞ്ഞു.
വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, സ്ഥിരം സമിതി ചെയർമാന്മാരായ ടി. വിശ്വനാഥൻ, സെമീറ ടീച്ചർ, ഡോ. അബ്ദുൽ ജബ്ബാർ, താലൂക്ക് ആശുപത്രി പി.ആർ.ഒ ജാക്സൺ എഴിമല, ഹെൽത്ത് ഇൻസ്പെക്ടർ ശ്യാംലാൽ, സ്റ്റാഫ് നഴ്സ് ജിനിയ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.