പയ്യന്നൂർ: നവകേരള സദസ്സിന്റെ ഭാഗമായി പയ്യന്നൂർ നഗരത്തിൽ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വെള്ളൂർ, കരിവെള്ളൂർ, കാങ്കോൽ, മാത്തിൽ, പെരിങ്ങോം, ചെറുപുഴ, കോറോം, എരമം, മാതമംഗലം, കുറ്റൂർ, വെള്ളാറ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പെരുമ്പ വഴി വന്ന് സെൻട്രൽ ബസാറിൽ ആളുകളെ ഇറക്കി പഴയ ബസ് സ്റ്റാൻഡ് സി.ഐ.ടി.യു ഓഫിസ് -സഹകരണ ആശുപത്രി വഴി വന്ന് സ്റ്റേഡിയത്തിൽ പാർക്ക് ചെയ്യണം.
കുന്നരു, രാമന്തളി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ സെൻട്രൽ ബസാർ ജങ്ഷൻ കടന്ന് മൈത്രി ഹോട്ടലിന് സമീപത്തായി ആളുകളെ ഇറക്കി പുതിയ ബസ് സ്റ്റാൻഡ് ട്രാഫിക് ജങ്ഷൻ വഴി സ്റ്റേഡിയത്തിൽ പാർക്ക് ചെയ്യണം.
അന്നൂർ, കാറമേൽ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഗവ. ആശുപത്രിക്ക് വടക്കു ഭാഗത്തുള്ള റോഡിലൂടെ വന്ന് മാത്തുംപടി ക്ഷേത്രത്തിന് സമീപം ആളുകളെ ഇറക്കി ബൈപാസ് വഴി ഹൈവേയിൽ പ്രവേശിച്ച് സ്റ്റേഡിയത്തിൽ പാർക്ക് ചെയ്യണം.
അന്നൂർ ഭാഗത്തുനിന്ന് പയ്യന്നൂരിലേക്ക് വരുന്ന സ്വകാര്യ വാഹനങ്ങൾ ഗവ. ആശുപ്രതിക്ക് വടക്ക് ഭാഗത്തുള്ള റോഡിലൂടെ വന്ന് ബൈപാസ് വഴി ഹൈവേയിൽ പ്രവേശിച്ചു പെരുമ്പ വഴി ടൗണിലേക്ക് എത്തണം. പഴയ ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന ബസുകൾ ഉച്ചവരെ സെൻട്രൽ ബസാർ വഴിയാണ് സർവിസ് നടത്തേണ്ടത്. ബി.കെ.എം ജങ്ഷൻ ബൈപാസ് റോഡിലും ഗതാഗത നിയന്ത്രണം ഉണ്ടാകും.
തളിപ്പറമ്പ്: നവകേരള സദസ്സുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച തളിപ്പറമ്പിൽ വാഹന ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ആന്തൂർ മുനിസിപ്പാലിറ്റി, കൊളച്ചേരി പഞ്ചായത്തിൽ നിന്നുള്ള വാഹനങ്ങൾ ഹൈവേയിലുള്ള ടാക്സി സ്റ്റാൻഡിന് സമീപം ആളുകളെ ഇറക്കി കൂവോട്, പ്ലാത്തോട്ടം ഭാഗങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്. കുറ്റ്യാട്ടൂർ, മയ്യിൽ, പരിയാരം പഞ്ചായത്തിൽ നിന്നുള്ള വാഹനങ്ങൾ പ്ലാസ ജങ്ഷനിൽ ആളുകളെ ഇറക്കി ചിറവക്കിന് സമീപമുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിൽനിന്നു വരുന്ന വാഹനങ്ങൾ ബസ് സ്റ്റാൻഡിന് സമീപം ആളുകളെ ഇറക്കി കാക്കത്തോട് ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യണം. ചപ്പാരപ്പടവ്, കുറുമാത്തൂർ, മലപ്പട്ടം പഞ്ചായത്തിൽ നിന്നുള്ള വാഹനങ്ങൾ കപ്പാലം മദ്റസക്ക് സമീപം ആളുകളെ ഇറക്കി സയ്യിദ് നഗറിലുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. ന്യൂസ് കോർണർ-കോടതി-മുനിസിപ്പാലിറ്റി ജങ്ഷൻ റോഡിൽ ഉച്ചക്കു രണ്ടുമുതൽ വാഹന ഗതാഗതം നിയന്ത്രിക്കും.
മുയ്യം ഭാഗത്തുനിന്ന് വരുന്ന മുഴുവൻ വാഹനങ്ങളും ഭ്രാന്തൻ കുന്നിൽനിന്ന് തിരിഞ്ഞ് തൃച്ചംബരം ഭാഗത്തേക്ക് പോകേണ്ടതാണ്. ഹൈവേ ടാക്സി സ്റ്റാൻഡിൽ ഉച്ച മുതൽ ക്രമീകരണം ഏർപ്പെടുത്തും. മന്ന -മുനിസിപ്പാലിറ്റി റോഡ് വഴി വരുന്ന വാഹനങ്ങൾ കോർട്ട് റോഡ് ജങ്നിൽ നിന്ന് ചിന്മയ ഭാഗത്തേക്ക് തിരിഞ്ഞു പോകേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.