കാ​നാ​യി​യി​ലൊ​രു​ങ്ങി​യ പാ​റ​പ്രം സ​മ്മേ​ള​ന​ത്തി​ന്റെ പു​ന​രാ​വി​ഷ്ക​ര​ണം

പാറപ്രം സമ്മേളനത്തിന് പുനരാവിഷ്കാരമായി ശിൽപമൊരുങ്ങി

പയ്യന്നൂർ: പിണറായി ഗ്രാമത്തിലെ പാറപ്രത്ത് 1939 ഡിസംബർ മാസത്തിന്റെ അവസാനം ചേർന്ന പാറപ്രം സമ്മേളനത്തിന് ശിൽപഭാഷ. കമ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യയുടെ കേരള സംസ്ഥാന ഘടകം ഔപചാരികമായി രൂപവത്കരിക്കപ്പെടുന്നത് ഈ സമ്മേളനത്തിലാണ്. കണ്ണൂരിൽ നടക്കുന്ന സി.പി.എം. പാർട്ടി കോൺഗ്രസിന്റെ പ്രദർശനത്തിലേക്കാണ് ശിൽപി ഉണ്ണികാനായിയുടെ പണിശാലയിൽ ചരിത്രം പുനർജനിച്ചത്.

കണ്ണൂരിൽ ചരിത്രപ്രദർശനത്തിൽ പ്രദർശിപ്പിക്കാൻ ഉണ്ണി കാനായി പാഴ് വസ്തുക്കളായ പേപ്പർ, തുണി മൈദപശ വൈക്കോൽ, പുല്ല്, കമ്പി, എന്നിവ ഉപയോഗിച്ച് ചരിത്രം അതുപോലെ പകർത്തി. കളിമണ്ണിന്റെ നിറം നൽകിയാണ് ചരിത്രത്തിന് ചുവന്ന നിറം നൽകിയ പാറപ്രം സമ്മേളനം അതുപോലെ പുനരാവിഷ്കരിച്ചത്. ഒരു മാസം സമയമെടുത്ത് ചെയ്ത ശിപങ്ങളിൽ കൃഷ്ണപിള്ള യോഗത്തിൽ പ്രസംഗിക്കുന്നതാണ് കാണാൻ കഴിയുന്നത്.

തൊട്ടടുത്ത് അത് ശ്രദ്ധിക്കുന്ന നേതാക്കളെയും കാണാം. സഹായികളായി വിനേഷ് കൊയക്കീൽ, രതീഷ് വിറകൻ, കെ.ആർ.ടിനു,സുരഷ് അമ്മാനപ്പാറ, ബാലൻ പാച്ചേനി,മിഥുൻ പാലങ്ങാട്ട് എന്നിവരും ഉണ്ടായിരുന്നു. ശിൽപം വിലയിരുത്താൻ പി. ജയരാജൻ കാനായിയിലെത്തി.

Tags:    
News Summary - sculpture was reworked for the Parapram Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.