പയ്യന്നൂര്‍: പയ്യന്നൂര്‍ മൂരിക്കൊവ്വലിലെ ശ്രീനാരായണ വിദ്യാലയത്തിന് സമീപത്തെ കോൺഗ്രസ് ഓഫിസായ സജിത് ലാല്‍ സ്മാരക മന്ദിരത്തിന് നേരെ വീണ്ടും അക്രമം.സ്മാരക മന്ദിരത്തിെൻറ വാതില്‍ പൊളിച്ച് അകത്തുകടന്ന അക്രമികള്‍ മന്ദിരത്തിനകത്തുണ്ടായിരുന്ന ഫര്‍ണിച്ചറുകളുള്‍പ്പെടെ തകര്‍ക്കുകയും മുറി കരിഓയിൽ ഒഴിച്ച് വികൃതമാക്കുകയും ചെയ്തു.
മന്ദിരത്തിന് മുന്നിലെ സജിത് ലാൽ സ്മാരകസ്തൂപവും പൂര്‍ണമായും തകര്‍ത്ത നിലയിലാണുള്ളത്. മന്ദിരത്തിനകത്ത് ഫര്‍ണിച്ചറുകള്‍ അടിച്ചുതകര്‍ത്ത ശേഷമാണ് കരിഓയിലൊഴിച്ച് വികൃതമാക്കിയത്. മന്ദിരത്തിന് മുന്നിലെ മതിലും തകര്‍ത്ത നിലയിലാണ്. കഴിഞ്ഞ 30ന് രാത്രിയില്‍ മന്ദിരത്തിന് മുന്നിലെ സജിത് ലാലിെൻറ സ്മാരക സ്തൂപം ഭാഗികമായി തകര്‍ത്തിരുന്നു.
ഇതിനെതിരെ 17ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് മാണിയാടന്‍ പ്രഭാകരന് പയ്യന്നൂര്‍ പൊലീസിന് നല്കിയ പരാതിയെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടക്കുകയാണ്. ഇതിനിടയിലാണ് വീണ്ടും അതിക്രമമുണ്ടായത്.കൂടാതെ കണ്ടോത്ത് സ്കൂളിന് സമീപത്തെ കോണ്‍ഗ്രസ് കൊടിമരം തകര്‍ത്ത സംഭവവുമുണ്ടായിരുന്നു. നിരീക്ഷണ കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കഴിഞ്ഞ ദിവസം ഇതിനെതിരേയും കേസെടുത്തിരുന്നു.
മുന്‍ സംഭവങ്ങളില്‍ പൊലീസ് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാതിരുന്നതാണ് വീണ്ടും അക്രമമുണ്ടാകാന്‍ കാരണമെന്നും എന്തുവിലകൊടുത്തും ഇത്തരം അതിക്രമങ്ങളെ പ്രതിരോധിക്കുമെന്നും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് കെ. ജയരാജ് പറഞ്ഞു.സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് പൊലീസ് കവാടത്തിൽ തടഞ്ഞത് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തിലും തള്ളിലും കലാശിച്ചു.
പയ്യന്നൂരിൽ സമാധാനം സ്ഥാപിക്കാൻ സർവകക്ഷി തീരുമാനം
പയ്യന്നൂർ: പയ്യന്നൂരിലും പരിസരങ്ങളിലും നടക്കുന്ന അക്രമ സംഭവങ്ങൾക്ക് അറുതിവരുത്താൻ സർവകക്ഷി യോഗത്തിൽ തീരുമാനം. നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട് പയ്യന്നൂർ പൊലീസ് വിളിച്ചു ചേർത്ത വിവിധ പാർട്ടികളുടെ സമാധാനയോഗത്തിലാണ് തീരുമാനം. എല്ലാ അക്രമങ്ങളെയും യോഗം അപലപിച്ചു.
വരുന്ന തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സമാധാനപൂർണമായ അന്തരീഷം നിലനിർത്താൻ പൊലീസിന് എല്ലാ സഹകരണവും നൽകും. ഇതിനു പുറമെ, പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യുന്നതിനും പൊതുപ്രകടനങ്ങളും മറ്റും നിയന്ത്രിക്കാനും തീരുമാനിച്ചു.യോഗത്തിൽ പയ്യന്നൂർ സി.ഐ എം.സി. പ്രമോദ് വിവിധ രാഷ്ട്രീയകക്ഷികളെ പ്രതിനിധാനം ചെയ്ത് കെ. രാഘവൻ, ടി. വിശ്വനാഥൻ, എം. രാമകൃഷ്ണൻ, അഡ്വ. ഡി.കെ. ഗോപിനാഥ്, കെ. ജയരാജ്, കെ.ടി. സഹദുല്ല, പി. കുമാരൻ എന്നിവർ പങ്കെടുത്തു.
പൊലീസ് സ്േറ്റഷൻ മാർച്ച്
പയ്യന്നൂർ: കെ.പി. സജിത് ലാൽ സ്മരണയിൽ മൂരിക്കൊവ്വലിൽ നിർമിച്ച സ്മാരക മന്ദിരവും സ്തൂപവും അടിച്ചുതകർത്ത സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
ഞായറാഴ്ച രാത്രിയാണ് സജിത് ലാൽ സ്മാരക മന്ദിരം അടിച്ചു തകർത്തത്. മാർച്ച് രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻറ് കെ. ജയരാജ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി സജീവ് ജോസഫ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ഡി.കെ. ഗോപിനാഥ്, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സുധീപ് ജയിംസ്, കെ.എസ്.യു ജില്ല പ്രസിഡൻറ് പി. മുഹമ്മദ് ഷമ്മാസ്, എം. പ്രദീപ് കുമാർ, വിനേഷ് ചുള്ളിയാൻ, കെ.കെ. ഫൽഗുനൻ, എ. രൂപേഷ്, നവനീത് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.