ഏഴോം പഞ്ചായത്തിൽ 150 ഏക്കറോളം കൈപ്പാട് കൃഷി വെള്ളത്തിൽ

പഴയങ്ങാടി: ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ ഏഴോം പഞ്ചായത്തിലെ 150 ഏക്കറോളം കൈപ്പാട് കൃഷി വെള്ളത്തിലായി. കണ്ണൂരിന്റെ നെല്ലറ എന്നറിയപ്പെടുന്ന ഏഴോം പഞ്ചായത്ത് ജില്ലയിലെ കൈപ്പാട് കൃഷിയിൽ പ്രഥമ സ്ഥാനത്തുള്ള പഞ്ചായത്താണ്. ഏഴോം അവത്തെ കൈ, കണ്ണോം, ചുട്ടയം, ചെങ്ങൽ മേഖലകളിൽ നെൽകൃഷി പൂർണമായും വെള്ളത്തിലാണ്.

മേയ് മാസത്തിൽ മഴ ലഭ്യമായതോടെ ഇപ്രാവശ്യം നേരത്തേ വിത്തിട്ടെങ്കിലും ജൂൺ മാസത്തിൽ മഴ വൈകിയതും പ്രശ്നമായിരുന്നു. മഴ വൈകിയതിനാൽ കൈപ്പാടിൽ പതിവിന് വിപരീതമായി ഉപ്പിന്റെ സാന്നിധ്യമുണ്ടായി. മഴ ലഭിക്കാത്തതിനാൽ വിത്തുകൾ മുളക്കാത്ത അവസ്ഥയുമുണ്ടായിരുന്നു. ഇതിനെ തുടർന്ന് കരക്കണ്ടത്തിൽനിന്ന് നെൽവിത്തുകൾ മുളപ്പിച്ചെടുത്ത് ഞാറുകൾ കൈപ്പാടിൽ നടുകയായിരുന്നു. നട്ട ഞാറുകളുടെ വേരുറക്കുന്നതിനുമുമ്പേ മഴ കനത്തുപെയ്തതോടെ ഞാറുകൾ മുഴുവൻ വെള്ളത്തിനടിയിലാണ്. കഴിഞ്ഞ വർഷത്തെ മികച്ച വിളവ് ലക്ഷ്യമിട്ട് പാടശേഖര സമിതിയുടെയും വിവിധ കൂട്ടായ്മകളുടെയും നേതൃത്വത്തിലും കർഷകർ വ്യക്തിഗതമായും ഈ വർഷം കൈപ്പാട് കൃഷിയിറക്കിയിരുന്നു.

Tags:    
News Summary - about 150 acres of paddy fields are under water In Ezhom Panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.