പഴയങ്ങാടി: സി.ഐ.ടി.യു സമരം നടത്തുന്ന മാടായിലെ ശ്രീ പോർക്കലി സ്റ്റീൽസിൽനിന്ന് സാധനങ്ങളുമായി പോയ പിക്അപ് വാൻ തടഞ്ഞുനിർത്തി കാറ്റഴിച്ചുവിട്ടതിനും വാഹനത്തിന്റെ ഡ്രൈവർ ചീമേനിയിലെ വൈഷ്ണവ് ചന്ദ്രനെ മർദിച്ചതിനും ഒമ്പതുപേർക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു.
ബിജു, രതീഷ് എന്നിവരുടെ പേരിലും കണ്ടാലറിയാവുന്ന മറ്റ് ഏഴുപേർക്കെതിരെയുമാണ് കേസ്. ബുധനാഴ്ച ഉച്ചക്ക് ശ്രീ പോർക്കലി സ്റ്റീൽസിൽ നിന്നും സാധനങ്ങളുമായി പോയ വാഹനം മണ്ടൂരിൽനിന്ന് തടഞ്ഞുനിർത്തിയതാണ് കേസിനാസ്പദമായ സംഭവം.
ഹൈകോടതിയുടെ നിർദേശപ്രകാരം പൊലീസ് സംരക്ഷണത്തിലാണ് സാധനങ്ങൾ കയറ്റിറക്ക് നടത്തി ഇപ്പോൾ സ്ഥാപനം പ്രവർത്തിച്ചു വരുന്നത്.
കയറ്റിറക്കിന് കടയുടമ സ്വന്തമായി തൊഴിലാളികളെ ഏർപ്പെടുത്തിയതുകാരണം അംഗീകൃത ചുമട്ടുതൊഴിലാളികളുടെ തൊഴിൽ നിഷേധിക്കുന്നുവെന്നാരോപിച്ച് ജനുവരി 23ന് സ്ഥാപനം ഉദ്ഘാടനം ചെയ്തതുമുതൽ സ്ഥാപനത്തിനെതിരെ സി.ഐ.ടി.യു ചുമട്ടുതൊഴിലാളി യൂനിയൻ സമരത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.