പഴയങ്ങാടി: ജനുവരി 23ന് ഉദ്ഘാടനം ചെയ്ത, മാടായി തെരു ഗണപതി മണ്ഡപത്തിനു സമീപത്തെ ശ്രീപോർക്കലി സ്റ്റീൽസ് സ്ഥാപനത്തിന്റെ മുന്നിലെ സമരം കൂടുതൽ ശക്തിപ്പെടുത്താൻ സി.ഐ.ടി.യു തീരുമാനം. കെട്ടിട നിർമാണത്തിനാവശ്യമായ സാമഗ്രികൾ വിൽപന നടത്തുന്ന സ്ഥാപനം ഉദ്ഘാടനത്തിന്റെ തലേദിവസം സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് സാധനങ്ങൾ ഇറക്കുന്നതിനെതിരെയാണ് സി.ഐ.ടി.യു രംഗത്തെത്തിയത്.
ജില്ലയിൽ ആറോളം സ്ഥാപനങ്ങളുള്ള തങ്ങൾക്ക് മറ്റു സ്ഥാപനങ്ങളിലെ ദുരനുഭവമാണ് സ്വന്തമായി തൊഴിലാളികളെ ഉപയോഗിച്ച് കയറ്റിറക്ക് നടത്താനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് ഉടമസ്ഥർ പറയുന്നത്. സമ്മർദത്തിനു വഴങ്ങാൻ ഉടമസ്ഥരും അയയാൻ സി.ഐ.ടി.യുവും തയാറാവാത്തതിനാൽ സ്ഥാപനം ഉദ്ഘാടനം ചെയ്ത ദിവസം തുടങ്ങിയ സമരം 38 ദിവസം പിന്നിട്ടു.
സ്ഥാപന ഉടമകളുടെ നടപടിയിൽ പ്രതിഷേധിച്ച് സമരം ശക്തിപ്പെടുത്താൻ ചുമട്ടുതൊഴിലാളി യൂനിയൻ മാടായി ഏരിയ കമ്മിറ്റി യോഗം തീരുമാനിച്ചു. ഐ.വി. ശിവരാമൻ അധ്യക്ഷത വഹിച്ചു.
10ന് വൈകീട്ട് നാലിന് പഴയങ്ങാടിയിൽ നിന്നും ആരംഭിക്കുന്ന പ്രതിഷേധ പ്രകടനവും മാടായി ശ്രീ പോർക്കലി സ്റ്റീൽസിനുമുന്നിൽ പൊതുയോഗവും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.