പീഡനം: യുവാവിനെതിരെ പോക്സോ കേസ്

പഴയങ്ങാടി: താമസസ്ഥലത്ത് അതിക്രമിച്ചുകയറി പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിനെതിരെ പോക്സോ കേസ്. സെപ്റ്റംബറിലാണ് സംഭവം. ഏഴോം പഞ്ചായത്തിൽ സുഹൃത്തിന്റെ വീട്ടിൽ പേയിങ് ഗെസ്റ്റായി താമസിക്കുന്ന 17കാരിയെ രാത്രിയിൽ മുറിയിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ചതിന് അസ്‍ലമിനെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്.

സ്കൂളിൽ നടന്ന കൗൺസലിങ്ങിനിടെ പെൺകുട്ടി പീഡനവിവരം പുറത്തുപറഞ്ഞതിനെ തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

Tags:    
News Summary - Harassment-POCSO case against youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.