പഴയങ്ങാടി (കണ്ണൂർ): പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ രാമപുരം പഴയ പാലത്തിെൻറ അടുത്തില ഭാഗത്ത് റോഡ് തകർന്ന് വലിയ കുഴി രൂപപ്പെട്ടു. മൂന്നു മാസംകൊണ്ട് പണി പൂർത്തീകരിക്കുമെന്ന നിബന്ധനയിൽ 2019 ഡിസംബറിലാണ് ജോലി ആരംഭിച്ചത്. ഒരുവർഷം കൊണ്ട് ജോലി പൂർത്തീകരിച്ചാണ് പഴയ പാലം വഴിയുള്ള ഗതാഗതം ആരംഭിച്ചത്.
റോഡ് നവീകരിച്ച് ഒരു മാസം തികഞ്ഞപ്പോഴേക്കും റോഡിൽ വലിയ കുഴി രൂപപ്പെടുകയായിരുന്നു. നിർമാണത്തിലെ അശാസ്ത്രീയതയാണ് റോഡ് തകർച്ചക്ക് കാരണമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. റോഡിൽനിന്നും വെള്ളം താഴോട്ടൊഴുകി പഴയ പാലത്തിനു സമാന്തരമായുള്ള പുതിയ പാലത്തിെൻറ തൂണിനടിയിലുള്ള മണ്ണ് ഇടിഞ്ഞ നിലയാണ്. കണ്ണൂരിൽനിന്ന് പയ്യന്നൂരിലേക്ക് ഇതുവഴി ദൂരം കുറവായതിനാൽ ദേശീയപാത ഒഴിവാക്കി ദീർഘദൂര വാഹനങ്ങളും ചരക്ക് വാഹനങ്ങളും കടന്നുപോകുന്ന പ്രധാന പാതയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.