ഭവനരഹിതരില്ലാത്ത പഞ്ചായത്താകാൻ മാടായി

പ​ഴ​യ​ങ്ങാ​ടി: മാ​ടാ​യി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ഭ​വ​ന​ര​ഹി​ത​രാ​യ മു​ഴു​വ​ൻ പേ​ർ​ക്കും വീ​ടൊ​രു​ക്കി ഭ​വ​ന​ര​ഹി​ത​രി​ല്ലാ​ത്ത പ​ഞ്ചാ​യ​ത്താ​ക്കി മാ​റ്റാ​ൻ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്‍ക​രി​ച്ച് 2023-24 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്റ് പി.​വി. ധ​ന​ല​ക്ഷ്മി അ​വ​ത​രി​പ്പി​ച്ചു . ഇ​തി​നാ​യി 3.2 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്.

39.37 കോ​ടി രൂ​പ വ​ര​വും 38.72 കോ​ടി രൂ​പ ചി​ല​വും 65 ല​ക്ഷം രൂ​പ നീ​ക്കി​യി​രു​പ്പു​മു​ള്ള​താ​ണ് വാ​ർ​ഷി​ക ബ​ജ​റ്റ്. ശി​ശു സൗ​ഹൃ​ദ പ​ഞ്ചാ​യ​ത്ത് ല​ക്ഷ്യ​മി​ട്ട് കെ​ട്ടി​ട​ങ്ങ​ൾ ഒ​രു​ക്കാ​ൻ ബ​ജ​റ്റി​ൽ പ​ദ്ധ​തി​യു​ണ്ട്. സ്മാ​ർ​ട്ട് അം​ഗ​ൻ​വാ​ടി​ക​ൾ മു​ന്നെ​ണ്ണം നി​ർ​മി​ക്കും. ഏ​ഴ് പോ​ർ​ട്ട​ബി​ൾ വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കി കു​ടും​ബ​ശ്രീ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കും. വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ഗ്രീ​ൻ ബോ​ർ​ഡ് ന​ൽ​കും.

സാ​ന്ത്വ​ന പ​രി​ച​ര​ണ​ത്തി​നാ​യി സ്വ​ന്തം വാ​ഹ​ന​ങ്ങ​ൾ, ഉ​പ​ക​ര​ണ​ങ്ങ​ൾ, മ​രു​ന്നു​ക​ൾ , വ​ള​ന്റി​യ​ർ സേ​വ​നം എ​ന്നി​വ ഒ​രു​ക്കും. ടൂ​റി​സം വി​ക​സ​ന​ത്തി​ന് വി​പു​ല​മാ​യ പ​ദ്ധ​തി, മാ​ടാ​യി​പ്പാ​റ​യി​ൽ മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ടം നി​ർ​മ്മാ​ണം, പു​തി​യ​ങ്ങാ​ടി ബ​സ് സ്റ്റാ​ന്റി​ൽ ഷോ​പ്പി​ങ് കോം​പ്ല​ക്സ് നി​ർ​മാ​ണം, ഗ്രീ​ൻ മാ​ടാ​യി, ക്ലീ​ൻ മാ​ടാ​യി പ​ദ്ധ​തി​ക​ളും ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കാ​ർ​ഷി​ക രം​ഗ​ത്ത് സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കാ​നും പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. മാ​ടാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സ​ഹീ​ദ് കാ​യി​ക്കാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം.​പി. കു​ഞ്ഞി​ക്കാ​ദി​രി, റ​ഷീ​ദ ഒ​ടി​യി​ൽ, എ​സ്.​കെ.​പി. വാ​ഹി​ദ, പ​ഞ്ചാ​യ​ത്തം​ഗം മോ​ഹ​ന​ൻ ക​ക്കോ​പ്ര​വ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Madayi to become Panchayat without homeless people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.