പഴയങ്ങാടി: പുതിയങ്ങാടിയിൽ ചെമ്മീൻ, ചമ്പാൻ മത്സ്യങ്ങളുടെ ചാകര. നാളുകളായി മത്സ്യഭൗർലഭ്യത്തിൽ കഷ്ടതയനുഭവിക്കുന്ന മേഖലയിൽ മീനുകൾ സുലഭമായി ലഭിച്ചത് പ്രതീക്ഷയുയർത്തി.
കഴിഞ്ഞദിവസം ഉച്ചയോടെയാണ് ചമ്പാനും ചെമ്മീനുമായി വള്ളങ്ങൾ എത്തിയത്. ചമ്പാൻ നൂറിനും 125നുമിടയിൽ പെട്ടികളിൽ ചില വള്ളങ്ങളിൽ ലഭ്യമായി. ചമ്പാൻ കറികൾക്ക് കൂടുതൽ ഉപയോഗിക്കാത്തതിനാൽ, സംസ്കരിച്ചു വിവിധ ആവശ്യങ്ങൾക്കുപയോഗിക്കുന്നതിനാൽ രാജ്യത്തിെൻറ വിവിധ മേഖലകളിലേക്ക് കയറ്റിയയക്കുകയാണ്. കരിക്കാടി ചെമ്മീനുകളാണ് പുതിയങ്ങാടിയിൽ സുലഭമായി ലഭ്യമായത്. പുതിയങ്ങാടിയിൽ 120 മുതൽ 140 വരെ രൂപക്കാണ് ചെമ്മീൻ വിൽപന നടത്തിയത്. കുറഞ്ഞവിലയിൽ തീരത്ത് ചെമ്മീൻ വിൽപന നടത്തുന്ന വിവരമറിഞ്ഞതോടെ കടപ്പുറത്ത് വൻ തിരക്കാണനുഭവപ്പെട്ടത്. എന്നാൽ, ചമ്പാനും ചെമ്മീനുമടക്കമുള്ള മത്സ്യലഭ്യത ദിവസങ്ങൾ മാത്രമാണ് നീളുകയെന്ന് മത്സ്യമേഖലയുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ഈ സീസണിൽ സുലഭമായി ലഭിക്കേണ്ട മത്തി ലഭ്യമാകാത്തതാണ് മത്സ്യബന്ധന മേഖലയിലുള്ളവരെ ആശങ്കയിൽ ആഴ്ത്തുന്നത്.
മത്തി, അയല എന്നിവ ലക്ഷ്യമിട്ട് വലയുമായി പോകുന്ന വള്ളങ്ങൾ ശൂന്യമായാണ് മടങ്ങുന്നത്. മത്തിയും അയലയും ലഭ്യമാകുന്ന സീസൺ മാസങ്ങളോളം നിലനിൽക്കുന്നതിനാൽ കടൽ കനിയുന്ന മത്തിയിലാണ് മത്സ്യബന്ധന മേഖലയിലുള്ളവരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.