കെ.​ടി. മു​ഹ​മ്മ​ദ് ഹി​ഫാ​സ്, എം.​കെ. മു​ഹ​മ്മ​ദ് ഫ​യാ​സ് 

പള്ളിയിൽനിന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

പ​ഴ​യ​ങ്ങാ​ടി: മു​ട്ടം ജു​മ മ​സ്ജി​ദി​ൽ​നി​ന്ന് പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളും മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ട്ടി​ല ന​രി​ക്കോ​ട് പാ​റ​മ്മ​ലി​ലെ കെ.​ടി. മു​ഹ​മ്മ​ദ് ഹി​ഫാ​സ് (18), വെ​ങ്ങ​ര മു​ട്ട​ത്തെ എം.​കെ. മു​ഹ​മ്മ​ദ് ഫ​യാ​സ് (19) എ​ന്നി​വ​രെ​യാ​ണ് പ​ഴ​യ​ങ്ങാ​ടി പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. തു​ള​സി അ​റ​സ്റ്റു ചെ​യ്ത​ത്.

മാ​ർ​ച്ച് 11നാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പ​ള്ളി​യു​ടെ മു​ക​ൾ നി​ല​യി​ൽ പൂ​ട്ടി​യി​ട്ടി​രു​ന്ന മു​റി​യി​ൽനി​ന്നാ​ണ് 10,800 രൂ​പ​യും ര​ണ്ടു മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​വ​ർ​ന്ന​ത്. ര​ണ്ടു ഫോ​ണു​ക​ൾ​ക്കു​മാ​യി 44000 രൂ​പ വി​ല​യു​ണ്ട്. മ​റ്റൊ​രു കേ​സി​ൽ ഇ​വ​രെ ച​ന്ദേ​ര പൊ​ലീ​സ് നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Tags:    
News Summary - Suspects who stole money and mobile phones from the church arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.