പഞ്ചായത്ത് വൈദ്യുതി ബില്ലടച്ചില്ല; കുടിവെള്ളം മുടങ്ങി

പ​ഴ​യ​ങ്ങാ​ടി: കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ വൈ​ദ്യു​തി തു​ക അ​ട​ക്കാ​ത്ത​തി​നാ​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​യി. മാ​ടാ​യി പ​ഞ്ചാ​യ​ത്തി​ലെ കു​ണ്ടാ​യി ഇ​ട്ട​മ്മ​ൽ അം​ബേ​ദ്ക​ർ കോ​ള​നി​യി​ലെ പൊ​തു​കി​ണ​റി​ൽ നി​ന്നു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ​മാ​ണ് മാ​ടാ​യി പ​ഞ്ചാ​യ​ത്ത് ബി​ല്ല​ട​ക്കാ​ത്ത​തി​നാ​ൽ കെ.​എ​സ്.​ഇ.​ബി വൈ​ദ്യു​തി വിഛേ​ദി​ച്ച​തോ​ടെ മു​ട​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി വൈ​ദ്യ​തി​ബ​ന്ധം വിഛേ​ദി​ച്ച നി​ല​യി​ൽ തു​ട​രു​ക​യാ​ണ്. ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി മാ​ടാ​യി പ​ഞ്ചാ​യ​ത്തി​ൽ 16, 17 വാ​ർ​ഡ് നി​വാ​സി​ക​ൾ കു​ണ്ടാ​യി​ട്ട​മ്മ​ൽ അം​ബേ​ദ്ക​ർ കോ​ള​നി​യി​ലെ പൊ​തു​കി​ണ​റി​ൽ നി​ന്നു​ള്ള കു​ടി​വെ​ള്ള​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. 113 ല​ധി​കം പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ളു​ൾ​പ്പ​ടെ ഇ​രു​നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഈ ​കി​ണ​റി​ൽ നി​ന്നു​ള്ള പൊ​തു​ടാ​പ്പു​ക​ളി​ലൂ​ടെ​യു​ള്ള ജ​ല​വി​ത​ര​ണം ഇ​ല്ലാ​താ​യ​ത്.

വൈ​ദ്യു​തി തു​ക​യ​ട​ച്ച് കു​ണ്ടാ​യി​ട്ട​മ്മ​ൽ പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള വി​ത​ര​ണം അ​ടി​യ​ന്തി​ര​മാ​യി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി.​പി.​എം മാ​ടാ​യി പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. സി.​പി.​എം മാ​ടാ​യി ഏ​രി​യ ക​മ്മി​റ്റി അം​ഗം പി. ​ജ​നാ​ർ​ദ​ന​ൻ, മാ​ടാ​യി ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി.​വി. വേ​ണു​ഗോ​പാ​ല​ൻ, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഒ.​കെ. ര​തീ​ഷ്, കെ. ​ദി​വാ​ക​ര​ൻ, എം. ​ധ​നീ​ഷ്, കെ. ​ഷ​ബി​ൻ, കെ. ​നി​ഖി​ൽ, എം. ​ധ​ന്യ എ​ന്നി​വ​രാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്. ര​ണ്ട് ദി​വ​സ​ത്തി​ന​കം വൈ​ദ്യു​തി ബി​ൽ അ​ട​ച്ച് കു​ടി​വെ​ള്ളം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ നി​വേ​ദ​ക​സം​ഘ​ത്തി​ന് ഉ​റ​പ്പു​ന​ൽ​കി.

Tags:    
News Summary - The panchayat did not pay the electricity bill-Drinking water stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.