പഴയങ്ങാടി: 24 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടു പേർ പഴയങ്ങാടി പൊലീസ് പിടിയിലായി. കാസർകോട് മുള്ളേരി സ്വദേശിയായ കെ.പി. ബദറുദീൻ (33), ദക്ഷിണ കന്നഡ സ്വദേശി അബൂബക്കർ സിദ്ധിഖ് (39) എന്നിവരെയാണ് ഇൻസ്പെക്ടർ ടി.എൻ. സന്തോഷ് കുമാർ, എസ്.ഐ രൂപ മധുസൂദനൻ, സീനിയർ പൊലീസ് ഓഫിസർമാരായ സുരേഷ്, ജോഷി, ശരത്ത് എന്നിവരടങ്ങുന്ന സംഘം ശനിയാഴ്ച പുലർച്ച എരിപുരത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.
പെട്രോളിങ്ങിനിറങ്ങിയ പൊലീസ് സംഘത്തെ കണ്ട് വാഹനം വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ അതിസാഹസികയാണ് പൊലീസ് ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. കർണാടകയിൽ നിന്നും പഴയങ്ങാടി മേഖലകളിലേക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ എത്തിച്ച് വിൽപന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണിവരെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.