എറനാട് എക്സ്പ്രസ് ട്രെയിനുകൾക്ക് പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം
പഴയങ്ങാടി: വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ചൊവ്വാഴ്ച മുതൽ സ്റ്റോപ്പ് അനുവദിച്ച തിരുവനന്തപുരം-മംഗളൂരു, മംഗളൂരു-തിരുവനന്തപുരം ഏറനാട് എക്സ്പ്രസ്സുകൾക്ക് പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ വൻ വരവേൽപും സ്വീകരണവും നൽകി.
രാവിലെ 9.10 നും 2.45 നും എത്തിച്ചേർന്ന 16605 ,16606 നമ്പർ ട്രെയിനുകൾക്ക് പഴയങ്ങാടി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പഴയങ്ങാടി യൂനിറ്റ് എന്നിവയുടെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്.
ട്രെയിനിന് മുകളിൽ സ്വാഗത ബാനർ പതിച്ചും യാത്രക്കാർക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തും ലോക്കോ പൈലറ്റുകൾക്ക് ഹാരാർപ്പണം നടത്തിയും അഭിവാദ്യ മുദ്രാവാക്യം മുഴക്കിയുമാണ് കന്നി സ്റ്റോപ് ആഹ്ലാദഭരിതമാക്കിയത്. പി.വി. അബ്ദുല്ല, മഹമൂദ് വാടിക്കൽ എന്നിവർ ലോക്കോ പൈലറ്റുമാരെ ഹാരാർപ്പണം നടത്തി. പഴയങ്ങാടി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.പി. ചന്ദ്രാംഗദൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പഴയങ്ങാടി യൂനിറ്റ് പ്രസിഡന്റ് പി.വി. അബ്ദുല്ല എന്നിവർ സംസാരിച്ചു. എ.പി. ബദുറുദ്ദീൻ, അഡ്വ.പി.പി. സുനിൽകുമാർ, കെ.പി. രവീന്ദ്രൻ, ഇ.പി. പ്രമോദ്, പി. അബ്ദുൽ ഖാദർ, വി.ആർ.വി ഏഴോം, കെ.വി. റിയാസ്, എം.പി കുഞ്ഞിക്കാതിരി, പി.വി. ഗഫൂർ, ജി. രാജീവൻ, ഇ.വി ഹരീന്ദ്രൻ, കെ.വി. കൃഷ്ണൻ, വി.വി. അഷ്റഫ്, എസ്.വി. നിസാർ, ഹാഷിം പാലോട്ട്, എസ്.വി. അബ്ദുൽ ജലീൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.