ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ജി​ല്ല നേ​തൃ​സം​ഗ​മം കേ​ര​ള അ​മീ​ർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

വർഗീയ ചേരിതിരിവുണ്ടാക്കാനുള്ള സി.പി.എം നീക്കം ജനം തിരിച്ചറിയും –എം.​െഎ. അബ്​ദുൽ അസീസ്

ക​ണ്ണൂ​ർ: ഭ​ര​ണ​ത്തു​ട​ർ​ച്ച​ക്കു​വേ​ണ്ടി വ​ർ​ഗീ​യ​ചേ​രി​തി​രി​വു​ണ്ടാ​ക്കാ​നു​ള്ള സി.​പി.​എം നീ​ക്കം ജ​നം തി​രി​ച്ച​റി​യു​മെ​ന്ന് ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​മീ​ർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ്.

ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​യു​ടെ​യും പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും സം​യു​ക്ത ജി​ല്ല നേ​തൃ ക​ൺ​െ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ധി​കാ​ര​ത്തു​ട​ർ​ച്ച​ക്കു​വേ​ണ്ടി ഇ​ട​തു​പ​ക്ഷം സ്വീ​ക​രി​ച്ച സ​മീ​പ​നം കേ​ര​ള​ത്തി​െൻറ പാ​ര​സ്പ​ര്യ സ​ന്തു​ലി​ത​ത്വ​ത്തി​നും, സ​മൂ​ഹി​ക ഐ​ക്യ​ത്തി​നും വി​ക​സ​ന മു​ന്നേ​റ്റ​ത്തി​നും ഭീ​ഷ​ണി​യാ​ണ്.

യ​ഥാ​ർ​ഥ വ​ർ​ഗീ​യ​ത​യെ വെ​ള്ള​പൂ​ശി സാ​മു​ദാ​യി​ക ബെ​ൽ​ട്ട് രാ​ഷ്​​ട്രീ​യ​ത്തി​ൽ നോ​ട്ട​മി​ടു​ന്ന സി.​പി.​എം ദേ​ശീ​യ​മാ​യ അ​വ​രു​ടെ സ്വ​ന്തം നി​ല​പാ​ടി​നെ​യാ​ണ് മ​ലി​ന​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

സ്വ​ന്തം പ്ര​വ​ർ​ത്ത​ക​രു​ടെ സം​ശു​ദ്ധ ജീ​വി​ത സാ​ക്ഷ്യം മൂ​ല​ധ​ന​മു​ള്ള പ്ര​സ്ഥാ​ന​മാ​ണ് ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി. ഇ​ക്കാ​ര്യം തു​റ​ന്ന​പു​സ്ത​കം​പോ​ലെ ജ​ന​ത്തി​നു മു​ന്നി​ലു​ള്ള​തു​കൊ​ണ്ട് സി.​പി.​എം ന​ട​ത്തു​ന്ന കു​പ്ര​ചാ​ര​ണം ജ​ന​വു​മാ​യു​ള്ള സ്നേ​ഹ​ബ​ന്ധ​ത്തി​െൻറ തു​ട​ർ​ച്ച​യി​ലൂ​ടെ നേ​രി​ടാ​നാ​വു​ന്ന​തേ​യു​ള്ളൂ​വെ​ന്നും അ​മീ​ർ പ​റ​ഞ്ഞു.

ജി​ല്ല പ്ര​സി​ഡ​ൻ​റ്​ പി.​കെ. മു​ഹ​മ്മ​ദ് സാ​ജി​ദ് ന​ദ്​​വി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഇ​സ്മ​യി​ൽ അ​ഫാ​ഫ് ഖി​റാ​അ​ത്ത് ന​ട​ത്തി. കേ​ര​ള കൂ​ടി​യാ​ലോ​ച​ന സ​മി​തി അം​ഗം പി.​ഐ. നൗ​ഷാ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മേ​ഖ​ല നാ​സിം യു.​പി. സി​ദ്ദീ​ഖ്, ജി​ല്ല സെ​ക്ര​ട്ട​റി സി.​കെ.​എ. ജ​ബ്ബാ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റ് കെ.​എം. മ​ഖ്ബൂ​ൽ, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി കെ.​പി. ആ​ദം​കു​ട്ടി, പോ​ഷ​ക സം​ഘ​ട​ന ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​രാ​യ നി​ഷാ​ദ ഇം​തി​യാ​സ്, പി.​ബി.​എം. ഫ​ർ​മീ​സ്, അ​ഡ്വ. റ​ഹ്മാ​ൻ ഇ​രി​ക്കൂ​ർ, ഖ​ദീ​ജ ഫി​റോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - People will recognize the CPM's move to create communal divisions - MI Abdul Aziz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.