ഫാഷിസത്തെ ജനം കല്ലെറിഞ്ഞോടിച്ച ചരിത്രം -കെ.പി. രാമനുണ്ണി

കണ്ണൂർ: മനുഷ്യപക്ഷത്ത് നിൽക്കുക എന്നത് നിയോഗമായിരിക്കെ അതിന്‍റെ വിനിയോഗം വർത്തമാനകാല സാമൂഹിക രാഷ്ട്രീയ മേഖലകളിലെ ജാഗ്രത്തായ പ്രവർത്തനമാണെന്നും ഫാഷിസത്തെ ജനം കല്ലെറിഞ്ഞോടിച്ച ചരിത്രമാണ് നമ്മൾ പഠിക്കുന്നതെന്നും എഴുത്തുകാരൻ കെ.പി. രാമനുണ്ണി. കണ്ണൂർ യൂനിറ്റി സെന്ററിൽ റമദാൻ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കണ്ണൂർ യൂനിറ്റി സെന്ററിൽ കെ.പി. രാമനുണ്ണി റമദാൻ പ്രഭാഷണം നടത്തുന്നു


റമദാനിലെ അവസാന ദിവസങ്ങളിലൊന്നിൽ പ്രഭാഷണത്തിന് ക്ഷണിച്ചതിലൂടെ യൂനിറ്റി സെന്റർ ഭാരവാഹികൾ ഉദാത്തമായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്നും രാമനുണ്ണി പറഞ്ഞു. ജമാഅത്തെ ഇസ്‍ലാമി ജില്ല പ്രസിഡന്‍റ് മുഹമ്മദ് സാജിദ് നദ്‍വി അധ്യക്ഷത വഹിച്ചു. യു.പി. സിദ്ദീഖ് സമാപന സന്ദേശം നൽകി. കളത്തിൻ ബഷീർ സ്വാഗതവും ജമാൽ കടന്നപ്പള്ളി നന്ദിയും പറഞ്ഞു.

Tags:    
News Summary - People will stone fascism - KP Ramanunni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.