മരത്തിന്​ മുകളില്‍ കുടുങ്ങിയ തൊഴിലാളിയെ പേരാവൂര്‍ അഗ്‌നിരക്ഷസേന അംഗങ്ങള്‍ രക്ഷപ്പെടുത്തുന്നു

മരത്തിൽ​ കുടുങ്ങിയ തൊഴിലാളിക്ക്​ രക്ഷകരായി അഗ്‌നിരക്ഷസേന

പേ​രാ​വൂ​ർ: പെ​രി​ങ്ങാ​നം റോ​ഡി​ൽ മ​രം മു​റി​ക്കു​ന്ന​തി​നി​ടെ മു​ക​ളി​ല്‍ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​യെ പേ​രാ​വൂ​ര്‍ അ​ഗ്‌​നി​ര​ക്ഷ​സേ​ന അം​ഗ​ങ്ങ​ള്‍ ര​ക്ഷ​പ്പെ​ടു​ത്തി. കോ​ള​യാ​ട് പെ​രു​വ സ്വ​ദേ​ശി വി​ജേ​ഷാ​ണ് മ​ര​ത്തി​ൽ കു​ടു​ങ്ങി​യ​ത്. മ​രം മു​റി​ക്കു​ന്ന​തി​ടെ കൊ​മ്പ് ത​ട്ടി പ​രി​ക്കേ​റ്റ വി​ജേ​ഷി​നെ വ​ല ഉ​പ​യോ​ഗി​ച്ചാ​ണ് ശ്ര​മ​ക​ര​മാ​യി താ​ഴെ​യി​റ​ക്കി​യ​ത്.

ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് സ്​​റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ സി. ​ശ​ശി, പി.​വി. ബെ​ന്നി, നൗ​ഷാ​ദ്, ജോ​ണ്‍, അ​ര്‍ജു​ന്‍, വി​ജി​ത്ത് കു​മാ​ര്‍, വി​നു, ബാ​ല​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. വി​ജേ​ഷി​നെ പേ​രാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കു​ശേ​ഷം ക​ണ്ണൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Tags:    
News Summary - worker trapped in tree; Firefighters rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.