ശ്രീകണ്ഠപുരം: രണ്ട് ഡോസ് കോവാക്സിന് സ്വീകരിച്ചിട്ടും സൗദി അറേബ്യയില്‍ പോകാന്‍ കഴിയാതിരുന്ന പ്രവാസി മലയാളി കോവിഷീല്‍ഡ് വാക്സിന് നല്‍കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചു. ശ്രീകണ്ഠപുരം ഐച്ചേരി സ്വദേശി ടി.കെ. ഗിരികുമാറാണ് ഹരജി നല്‍കിയത്. ദുബൈയിലും പിന്നീട് സൗദിയിലുമായി 26 വര്‍ഷത്തോളം ജോലി ചെയ്തയാളാണ് ഗിരികുമാര്‍. കഴിഞ്ഞ ജനുവരിയിലാണ് അവധിക്ക് നാട്ടിലെത്തിയത്. 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് നല്‍കിയിരുന്ന കോവാക്സിന് രണ്ട് ഡോസും എടുത്തിരുന്നു. വാക്സിനെടുത്തിട്ട് മൂന്ന് മാസത്തോളമായി. എന്നാല്‍, കോവാക്സിന് എടുത്തവര്‍ക്ക് സൗദി അറേബ്യയിലേക്ക് പ്രവേശനാനുമതി നിഷേധിച്ചു. കോവിഷീൽഡ് വാക്സിനാണ് അവിടെ അംഗീകരിച്ചിട്ടുള്ളത്.
സംഗതി മനസ്സിലായതിനാൽ ജോലി ചെയ്യുന്ന സ്ഥാപനം രണ്ടുതവണ ഇയാൾക്ക് അവധി നീട്ടിക്കൊടുത്തു. ഇനിയും തിരിച്ചുചെന്നില്ലെങ്കില് ജോലി നഷ്ടപ്പെടും. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഉള്‍പ്പെടെയുള്ളവരുമായി ഇക്കാര്യം സംസാരിച്ചെങ്കിലും രണ്ട് ഡോസ് വാക്സിനെടുത്തയാള്‍ക്ക് മൂന്നാമതൊരു വാക്സിന് നല്കാന് നിയമമില്ലെന്നുപറഞ്ഞ് മടക്കുകയായിരുന്നു. തുടർന്നാണ് കോടതിയെ സമീപിച്ചത്. കാനഡ, ഇസ്രായേല്‍, സ്പെയിന് തുടങ്ങിയ രാജ്യങ്ങള്‍ മൂന്നാമതും വാക്സിന് നല്‍കുന്നുണ്ടെന്ന കാര്യം കൂടി ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയിട്ടുള്ളത്.
ആദ്യ രണ്ട് വാക്സിനുകള്‍ നല്കിയ കനേഡിയൻ സര്‍ക്കാര്‍ ലോകയാത്ര ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവിടത്തെയാളുകൾക്ക് മൂന്നാമത് വാക്സിന് നല്കിയ കാര്യമാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്. അതുകൊണ്ട് തനിക്ക് മൂന്നാമത് വാക്സിനായി കോവിഷീല്‍ഡ് നല്‍കണമെന്നാണ് ഗിരികുമാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടത്. ഹരജി പരിഗണിച്ച കോടതി കേന്ദ്ര സര്‍ക്കാറിനോട് മറുപടി ആവശ്യപ്പെട്ടു. അടുത്ത തിങ്കളാഴ്ച ഹരജി വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.