ഫാർമാഫെഡ് കണ്ണൂർ ജില്ല സമ്മേളനം 11ന്

കണ്ണൂർ: ഫാർമാഫെഡ് (ഫെഡറേഷൻ ഓഫ് ഫാർമസിസ്റ്റസ്) കണ്ണൂർ ജില്ല സമ്മേളനം ഡിസംബർ 11ന് തലശ്ശേരിയിലെ പാരഡൈസ് ഹാളിൽ നടക്കും. സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് ടി. മൂബീർ ഉദ്‌ഘാടനം ചെയ്യും.

ജില്ലയിലെ ഫാർമസിസ്റ്റുകളുടെ വേതന വർധനവ്, ഫാർമസിസ്റ്റുകളില്ലാതെ മരുന്ന് വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിൽ സർക്കാർ ഇടപെടൽ, ജോലി ചെയ്യാതെ ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മെഡിക്കൽ ഷോപ്പുകൾ, ഹോസ്പിറ്റലുകൾ, ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ ലൈസൻസ് എടുക്കാൻ വേണ്ടി നൽകുന്ന സംവിധാനം നിർത്തലാക്കാൻ വേണ്ടിയുള്ള ഇടപെടൽ എന്നീ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.

സമ്മേളനനത്തിൽ പുതിയ ജില്ലാ കമ്മിറ്റി നിലവിൽ വരും. സംസ്ഥാന സെക്രട്ടറി ജിനു ജയൻ, ട്രഷറർ ദർവേഷ് എം, സംസ്ഥാന കമ്മിറ്റിയംഗം സുബിൻ, ജീസ് വർഗീസ് എന്നിവർ പങ്കെടുക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Pharmafed Kannur District Conference on December 11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.