പഴയങ്ങാടിയിൽ സ്കൂട്ടറും ലോറിയുമിടിച്ച് പ്ലസ്ടു വിദ്യാർഥി മരിച്ചു

പഴയങ്ങാടി: വെങ്ങര ചെമ്പല്ലിക്കുണ്ട് പാലത്തിനടുത്തുണ്ടായ ബൈക്കപകടത്തിൽ പ്ലസ്ടു വിദ്യാർഥി മരിച്ചു. തൃക്കരിപ്പൂർ കൂലേരിയിലെ സ്നാബ് മഹലിലെ നവാഫ് നാസർ (18) ആണ് മരിച്ചത്. സ്കൂട്ടറിൽ ഒപ്പം സഞ്ചരിച്ച കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ നഹാന തനസ് നൗഫൽ (18) എന്ന വിദ്യാർഥിനിക്ക് പരിക്കേറ്റു. ഇരുവരും പഴയങ്ങാടി വാദിഹുദ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥികളാണ്.

തിങ്കളാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് അപകടം. പ്ലസ്ടു മോഡൽ പരീക്ഷക്കായി വിദ്യാലയത്തിലേക്കുള്ള യാത്രയിൽ ഇവർ സഞ്ചരിച്ച സ്കൂട്ടറിന് എതിരെ അമിത വേഗതയിലെത്തിയ ടോറസ് ലോറിയിലിടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് പരിക്കേറ്റ ഇരുവരെയും കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കെത്തിച്ചെങ്കിലും നവാഫിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ വിദ്യാർഥിനി നഹാന തനസ്സിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എൻ.പി. അബ്ദുൽ നാസർ, എ.ജി. ഷാഹിന ദമ്പതികളുടെ മകനാണ് നവാഫ് നാസർ.

Tags:    
News Summary - Plus 2 student died in the accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.