കണ്ണൂർ: സ്വകാര്യ ട്യൂഷൻ സെൻററിൽ ക്ലാസെടുത്ത വിഷയത്തിൽ ഇടത് അധ്യാപക യൂനിയൻ നേതാവും കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായയാൾക്കെതിരെയുള്ള നടപടി മരവിപ്പിച്ചു. കണ്ണൂർ സിൻഡിക്കേറ്റ് പരീക്ഷ കമ്മിറ്റി അധ്യക്ഷനും തലശ്ശേരി ബ്രണ്ണൻ കോളജിലെ ബോട്ടണി അസോസിയേറ്റ് പ്രഫസറുമായ ഡോ. കെ.ടി. ചന്ദ്രമോഹൻ പ്രൈവറ്റ് ട്യൂഷൻ നടത്തുന്നതായ പരാതിയിലുള്ള ശിക്ഷാനടപടിയാണ് മരവിപ്പിച്ചത്.
സ്വകാര്യ ട്യൂഷൻ സ്ഥാപനത്തിെൻറ നടത്തിപ്പിലെ പങ്കാളിത്തത്തിെൻറ പേരിൽ ഇദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി കൈക്കൊള്ളണമെന്ന് സംസ്ഥാന വിജിലൻസ് ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടുണ്ടായിരുന്നു. നിലവിൽ തലശ്ശേരി ബ്രണ്ണൻ കോളജിൽ ജോലിചെയ്യുന്ന അധ്യാപകനെ കണ്ണൂർ ജില്ലയിൽനിന്നും ഉടനടി സ്ഥലം മാറ്റാനുള്ള വിജിലൻസിെൻറ റിപ്പോർട്ട് രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് മരവിപ്പിച്ചതായാണ് ആക്ഷേപം. സംഭവത്തിൽ വിജിലൻസ് ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ബ്രണ്ണൻ കോളജിലെ രണ്ട് അധ്യാപകർക്കെതിരെയും കണ്ണൂർ കൃഷ്ണമേനോൻ വനിത കോളജിലെ ഒരു അധ്യാപികക്കെതിരെയും സർക്കാർ നടപടി കൈക്കൊണ്ടത്.
ശിക്ഷാനടപടിയുടെ ഭാഗമായി രണ്ട് അധ്യാപകരെ മറ്റ് ജില്ലയിലേക്ക് സ്ഥലംമാറ്റിയിരുന്നു. എന്നാൽ, ഇദ്ദേഹത്തിനെതിരെയുള്ള നടപടി മരവിപ്പിക്കുകയായിരുന്നു. ഇടതുപക്ഷ കോളജ് അധ്യാപക സംഘടനയായ എ.കെ.ജി.സി.ടി.എയുടെ മുൻ സംസ്ഥാന സെക്രട്ടറി കൂടിയാണ് ഇദ്ദേഹം. സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ട് ആറുമാസം പിന്നിട്ടിട്ടും ഉന്നത സ്വാധീനത്തിലാണ് ശിക്ഷാനടപടി മരവിപ്പിച്ചതെന്ന് ആരോപണമുണ്ട്. പയ്യന്നൂരിലുള്ള ഒരു സ്വകാര്യ ട്യൂഷൻ സ്ഥാപനവുമായി ബന്ധപ്പെട്ട് ഈ അധ്യാപകർ പ്രവർത്തിക്കുന്നതായാണ് വിജിലൻസ് റിപ്പോർട്ട്. അധ്യാപകനെതിരെ മാതൃകപരമായ ശിക്ഷാനടപടികൾ കൈക്കൊള്ളണമെന്ന് സേവ് യൂനിവേസ്സിറ്റി കാമ്പയിൻ കമ്മിറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി. സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ട് ആറുമാസം പിന്നിട്ടിട്ടും ഉന്നത സ്വാധീനത്തിലാണ് ശിക്ഷാനടപടി മരവിപ്പിച്ചതെന്ന് ആരോപണമുണ്ടെന്നും കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ, സെക്രട്ടറി എം. ഷാജർഖാൻ എന്നിവർ ചേർന്ന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.