കണ്ണൂർ: നിരോധിത 300 മില്ലി ലിറ്ററിന്റെ കുടിവെള്ളക്കുപ്പികൾ പിടികൂടി. ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ചെറുതാഴം പഞ്ചായത്തിൽ നടത്തിയ പരിശോധനയിലാണ് 300 മില്ലി ലിറ്ററിന്റെ 3,660 നിരോധിത കുടിവെള്ളക്കുപ്പികൾ പിടിച്ചെടുത്തത്. കുപ്പികൾ സൂക്ഷിച്ച കാപ്പുങ്കലിലെ കേദാരം എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന് 10, 000 രൂപ പിഴ ചുമത്തി. 30 എണ്ണം വീതമുള്ള 122 കെയ്സുകളിലായിട്ടാണ് നിരോധിത കുടിവെള്ള കുപ്പികൾ സ്ഥാപനത്തിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്.
കക്കൂസ് മാലിന്യം ഒഴുക്കി പൊതുസ്ഥലം മലിനപ്പെടുത്തിയതിന് ദേശീയപാതയുടെ പ്രവൃത്തി ഏറ്റെടുത്ത മേഘ കൺസ്ട്രക്ഷൻസ് ജീവനക്കാർ താമസിക്കുന്ന ഡോ. ഗുലാം അഹമ്മദിന്റെ ഉടമസ്ഥതയിലുള്ള പിലാത്തറയിലെ ക്വാർട്ടേഴ്സിനും 25,000 രൂപ പിഴ ചുമത്തി. തുടർ നടപടികൾക്കായി പഞ്ചായത്തിന് നിർദേശം നൽകി. പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ടീം ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗം നിതിൻ വത്സലൻ, ചെറുതാഴം പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് സുരേഷ്ബാബു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.