കണ്ണൂർ: പെരുന്നാൾ, വിഷു തിരക്കിലമർന്ന് കണ്ണൂർ. പെരുന്നാൾ ദിന നമസ്കാരത്തിനും ഈദ്ഗാഹുകൾക്കുമായി പള്ളികളും മൈതാനങ്ങളും ഒരുങ്ങി. പെരുന്നാൾ കോടിയും വിഭവങ്ങളൊരുക്കാൻ സാധനങ്ങളും വാങ്ങാനുള്ള ഓട്ടപ്പാച്ചിലിലാണ് നാടും നഗരവും. പെരുന്നാളിന് പിന്നാലെയെത്തുന്ന വിഷു സാധനങ്ങൾ വാങ്ങാനും നിരവധിപേർ എത്തുന്നുണ്ട്.
ആളുകളെ വരവേൽക്കാനായി നഗരത്തിൽ പ്രദർശന, വിൽപന മേളകളും ഇതരസംസ്ഥാന കച്ചവടക്കാരുടെ സ്റ്റാളുകളും ഒരുങ്ങി. കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയിൽ വിഷു, ടൗൺ സ്ക്വയറിൽ രാജസ്ഥാൻ മേള, റംസാന് ഖാദി മേള, പൊലീസ് മൈതാനിയിൽ മറൈൻ എക്സ്പോ, കൈത്തറി മേള, ദിനേശ് മേള തുടങ്ങിയവയിൽ തിരക്കേറെയാണ്. സ്റ്റേഡിയം കോർണർ പതിവുപോലെ മൺപാത്ര വിൽപനക്കാരും ഇതര സംസ്ഥാന കച്ചവടക്കാരുടെ സ്റ്റാളുകളും കൈയടക്കിയിട്ടുണ്ട്. വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ കോടിയെടുക്കാനുള്ള തിരക്ക് ഇരട്ടിച്ചു.
സാധനങ്ങൾ വാങ്ങാനും മേളകൾ സന്ദർശിക്കാനുമായി ജനം ഒന്നിച്ച് നഗരത്തിലേക്ക് ഇറങ്ങിയതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. കേരള കരകൗശല വികസന കോഓപറേഷന്റെ കണ്ണൂര്‍ കൈരളി യൂനിറ്റില്‍ വിഷു റംസാന് മേള തുടങ്ങി. വിഷുവിന് കണിവെക്കാനുള്ള കൃഷ്ണ വിഗ്രഹങ്ങള്‍, ആറന്മുള കണ്ണാടി, ഉരുളി, വിളക്ക് എന്നിവ മേളയില്‍ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.