ഇരിട്ടി: ഒരിടവേളക്കുശേഷം ഇരിട്ടി മേഖലയിൽ മണൽകടത്ത് വ്യാപകമാവുന്നു. രണ്ടുമാസത്തിനിടയിൽ ഇരിട്ടി പൊലീസ് പിടികൂടിയത് പത്തോളം മണൽകടത്ത് ലോറികൾ. ബാരാപോൾ പുഴയുടെ ഭാഗമായ വള്ളിത്തോട് ആനപ്പന്തി മേഖലകളിൽനിന്നാണ് മണൽവാരൽ നടക്കുന്നത്. ഇവിടെനിന്നും വാരിക്കൂട്ടിയ മണൽ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ടിപ്പർ ലോറികളിൽ കടത്തുകയാണ് പതിവ്.
രണ്ടുമാസത്തിനിടയിൽ മാത്രം പത്തോളം മണൽകടത്ത് ലോറികളാണ് ഇരിട്ടി പൊലീസ് പിന്തുടർന്ന് പിടികൂടിയത്. ഇരിട്ടി പ്രിൻസിപ്പൽ എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലാണ് മണൽ ലോറികൾ പിടികൂടിയത്. മലയോര മേഖലയിൽ പിടികൂടിയ ലോറികളിലെ മണൽ ഇപ്പോൾ ഇരിട്ടി പൊലീസ് സ്റ്റേഷനു സമീപത്തുള്ള റോഡിൽ കൂട്ടിയിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.