കണ്ണപുരം: ചെറുകുന്ന് പൂങ്കാവിലെ ബി.ജെ.പി പ്രവർത്തകനായ ജിജിെൻറ സഹോദരൻ ജോഷിയുടെ വാഹനങ്ങൾ കത്തിച്ച സംഭവത്തിൽ ആറ് എസ്.ഡി.പി.ഐ പ്രവർത്തകർ പിടിയിൽ. കെ. കണ്ണപുരത്തെ സയ്യിദ് തൽഹത്ത് (30), മൊട്ടമ്മൽ പുഞ്ചവയലിലെ സി.പി. മുഹമ്മദ് റാഷിദ് (26), അരോളി മാങ്കടവ് കുന്നുമ്പ്രത്തെ സി.എച്ച്. മുഹമ്മദ് അനാസ് (23), കെ. കണ്ണപുരത്തെ എ.പി. റമീസ് (24), പാപ്പിനിശ്ശേരിയിലെ എം.ബി. ഫഹദ് (23), അഞ്ചാംപീടിക ചിറക്കുറ്റി ശിശുമന്ദിരത്തിന് സമീപത്തെ ടി.കെ. സജഫർ (33) എന്നിവരെയാണ് പ്രിൻസിപ്പൽ എസ്.ഐ വി.ആർ. വിനീഷും സംഘവും അറസ്റ്റ് ചെയ്തത്.
ജിജിെൻറ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബുള്ളറ്റും ഓട്ടോയുമാണ് തീവെച്ച് നശിപ്പിച്ചത്. ഈ മാസം രണ്ടിന് പുലർച്ച ഒരുമണിയോടെയാണ് സംഭവം. ചെറുകുന്ന് ഇട്ടമ്മലിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ട് ഇരുചക്ര വാഹനങ്ങൾ തീവെച്ച് നശിപ്പിച്ചതിന് തൊട്ടടുത്ത ദിവസമാണ് ബി.ജെ.പി പ്രവർത്തകരുടെ വാഹനങ്ങൾ തീവെച്ചു നശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.