കണ്ണൂർ: ജില്ല ആശുപത്രിയിൽ സ്ത്രീകളുടെ വാർഡിൽ വൻ സുരക്ഷ വീഴ്ചയെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസം പുലർച്ച വാർഡിലെ രോഗികളുടെയടക്കം ആറ് മൊബൈൽ ഫോണുകൾ മോഷണം പോയി. സ്ത്രീകളുടെയും ഗർഭിണികളുടെയും വാർഡുകളിൽ വാതിലുകൾക്കും ജനലുകൾക്കും കൃത്യമായ പൂട്ടോ മറ്റു സുരക്ഷ മാർഗങ്ങളോ ഇല്ലാത്ത അവസ്ഥയാണ്.
കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറു പേരുടെ സ്മാർട്ട് ഫോണുകൾ മോഷണം പേയതായാണ് പരാതി. അടച്ചുറപ്പില്ലാത്ത പഴയ കെട്ടിടത്തിലാണ് സ്ത്രീകളുടെ വാർഡ് പ്രവർത്തിക്കുന്നത്. ഉരുവച്ചാൽ സ്വദേശിനിയായ മുംതാസ്, ഇവരുടെ മകൾ മെഹറുന്നിസ, മുണ്ടേരിയിലെ മറിയംബി, ചേലോറയിലെ നസീമ, താഴെചൊവ്വയിലെ ഫാത്തിമ, അഴീക്കോട് ചാലിലെ രസിക എന്നിവരുടെ ഫോണുകളാണ് കവർന്നത്.
വെള്ളിയാഴ്ച പുലർച്ച രണ്ടിന് ശേഷമാണ് ഫോണുകൾ നഷ്ടമായതെന്നാണ് ഇവർ കണ്ണൂർ സിറ്റി പൊലീസിൽ നൽകിയ പരാതിയിൽ സൂചിപ്പിച്ചിരിക്കുന്നത്. രാത്രികാലങ്ങളിലടക്കം സ്ത്രീകളുടെ വാർഡിന് ചുറ്റും പുരുഷന്മാരുടെ സാന്നിധ്യമുള്ളതായി രോഗികൾ പറയുന്നു. കൂടാതെ സ്ത്രീകൾക്കുള്ള ശൗചാലയം പുരുഷന്മാരടക്കം ഉപയോഗിക്കുന്നതായും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.