കണ്ണൂര്‍: ജില്ല കലക്ടറും പൊലീസ് മേധാവിയുമൊക്കെ താമസിക്കുന്നതിന് വിളിപ്പാടകലെ നഗരത്തിലെ ചില കോണുകള്‍ ഇരുള് മയങ്ങിയാല്‍ സാമൂഹികവിരുദ്ധരുടെ വിഹാരകേന്ദ്രമായി മാറുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്ട്ടിന് ജോര്‍ജ്. ലഹരി വില്പനസംഘങ്ങളും സാമൂഹികവിരുദ്ധരും രാവെന്നോ പകലെന്നോയില്ലാതെ നഗരം കൈയടക്കുകയാണ്. പൊലീസിന്റെ ഗുരുതര വീഴ്ചയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.
കണ്ണൂര്‍ പഴയ ബസ്റ്റാൻഡ്, താവക്കര, റെയില്‍വേ സ്റ്റേഷന് പരിസരം തുടങ്ങിയ സ്ഥലങ്ങൾ സാമൂഹിക വിരുദ്ധർ കൈയടക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ശക്തമായ നടപടി പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നഗരത്തില്‍ ലോറി ഡ്രൈവര്‍ കുത്തേറ്റു മരിച്ച സ്ഥലം ഡി.സി.സി പ്രസിഡന്റ് സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.