ത​െൻറ പേരിലുള്ള ഇരട്ടവോട്ട്​: അന്വേഷിക്കണമെന്ന്​ ഷമ മുഹമ്മദ്

ക​ണ്ണൂ​ർ: ത​െൻറ പേ​രി​ലു​ള്ള ഇ​ര​ട്ട വോ​ട്ടി​നെ​ക്കു​റി​ച്ച്​ അ​ന്വേ​ഷ​ണം ന​ട​ത്തി വ​സ്​​തു​ത പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്ന്​ എ.​ഐ.​സി.​സി വ​ക്​​താ​വ്​ ഡോ. ​ഷ​മ മു​ഹ​മ്മ​ദ്​ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ പ​രാ​തി ന​ൽ​കി​യ​താ​യും അ​വ​ർ പ​റ​ഞ്ഞു.

ക​ള്ള​വോ​ട്ട്​ ചെ​യ്യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി സി.​പി.​എ​മ്മാ​ണ്​ ത​നി​ക്ക്​ ഇ​ര​ട്ട വോ​ട്ട്​ ചേ​ർ​ത്ത​തെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്​ പ​രാ​തി ന​ൽ​കി​യി​രി​ക്കെ, എ​നി​ക്കെ​തി​രെ സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ പ്ര​സ്​​താ​വ​ന​യി​റ​ക്കി​യ​ത്​ എ​ന്ത്​ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണെ​ന്ന്​ വ്യ​ക്​​ത​മാ​ക്ക​ണം. 2015ൽ ​നാ​ട്ടി​ൽ സ്​​ഥി​ര​താ​മ​സ​മാ​ക്കി​യ എ​നി​ക്ക്​ 2020ൽ ​ഒ​രു പ്ര​വാ​സി വോ​ട്ട​വ​കാ​ശം അ​പേ​ക്ഷി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. അ​ങ്ങ​നെ​യൊ​രു വോ​ട്ടു​ള്ള കാ​ര്യം ഞാ​ൻ അ​റി​യു​ന്ന​തു​ത​ന്നെ ജ​യ​രാ​ജ​ൻ വെ​ളി​പ്പെ​ടു​ത്തി​യ​തി​ലൂ​ടെ​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

അ​ത്ത​ര​ത്തി​ൽ വോ​ട്ട​ർ കാ​ർ​ഡ്​ ഉ​ണ്ടെ​ങ്കി​ൽ അ​തെ​ങ്ങ​നെ ഉ​ണ്ടാ​യെ​ന്ന്​ അ​റി​യ​ണം. ആ​രു​ടെ ക​ള്ള അ​പേ​ക്ഷ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണെ​ന്നും ബി.​എ​ൽ.​ഒ​യെ ആ​ര്​ സ്വാ​ധീ​നി​ച്ച്​ ചെ​യ്യി​ച്ച​താ​ണെ​ന്നും അ​ന്വേ​ഷി​ച്ചു ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ടെ​ന്നും ഷ​മ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു.

Tags:    
News Summary - Shama Mohammad demanded investigation in the matter of Double vote in her name

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.