കണ്ണൂർ: പി. ജയരാജൻ വധശ്രമക്കേസിൽ മുസ്ലിം ലീഗുകാരായ പ്രതികെള കോടതി കുറ്റവിമുക്തരാക്കുേമ്പാൾ, അരിയിൽ ഷുക്കൂർ വധത്തിൽ അക്രമം ഏകപക്ഷീയമായിരുന്നുവെന്ന മുസ്ലിം ലീഗിെൻറ വാദത്തിന് ബലമേറുന്നു. ഒരു ചെറുപ്പക്കാരനെ പിടിച്ചുകൊണ്ടുപോയി വയലിൽ മണിക്കൂറുകളോളം തടഞ്ഞുവെച്ച് ഫോട്ടോയെടുത്ത് അയച്ചുകൊടുത്ത് ആളെ ഉറപ്പുവരുത്തി നടത്തിയ 'പാർട്ടി വിചാരണ' കൊലപാതകമെന്നാണ് ഷുക്കൂർ വധത്തിെൻറ എഫ്.ഐ.ആർ. അറുകൊല എന്തിന് വേണ്ടിയായിരുന്നുവെന്ന ചോദ്യത്തിന് സി.പി.എമ്മിന് കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല. അന്ന് സി.പി.എം ജില്ല സെക്രട്ടറിയായിരുന്ന പി. ജയരാജന് നേരെയുണ്ടായ വധശ്രമത്തെത്തുടർന്നുള്ള പ്രവർത്തകരുടെ പ്രതികരണമെന്നാണ് വിശദീകരിക്കപ്പെട്ടത്.
ജയരാജൻ വധശ്രമക്കേസിലെ പ്രതികളെ ഒന്നടങ്കം കോടതി വെറുതെ വിട്ടതോടെ ഇപ്പോൾ പാർട്ടി കൂടുതൽ പ്രതിരോധത്തിലായി. 2012 ഫെബ്രുവരി 20 നായിരുന്നു സംഭവം. പട്ടുവം അരിയിൽ പ്രദേശത്ത് മുസ്ലിം ലീഗ് അക്രമത്തിൽ പരിക്കേറ്റ സി.പി.എം പ്രവർത്തകരെ സന്ദർശിക്കാൻ പട്ടുവത്തെത്തിയ പി. ജയരാജൻ, ടി.വി. രാജേഷ് എം.എൽ.എ എന്നിവർ സഞ്ചരിച്ച വാഹനം തടഞ്ഞ് നേതാക്കളെ െകാലപ്പെടുത്താൻ ശ്രമം നടന്നുവെന്നാണ് സി.പി.എം ആരോപിച്ചത്.
കേസിൽ വിചാരണ നേരിട്ട 12 പേരും നിരപരാധികളെന്ന് കോടതി വിധിക്കുേമ്പാൾ വധശ്രമം എന്ന സി.പി.എം ആരോപണംതന്നെ പൊളിയുകയാണ്. സംഭവത്തിൽ പി. ജയരാജനോ ടി.വി. രാജേഷിനോ പരിക്കേറ്റിരുന്നില്ല. സംഘർഷ സ്ഥലത്ത് നേതാക്കളെത്തിയപ്പോൾ വാഹനം തടഞ്ഞതിനെ വധശ്രമമെന്ന നിലയിൽ പെരുപ്പിച്ചതാണ് ഷുക്കൂർ വധത്തിലേക്ക് നയിച്ചതെന്ന് അന്നുതന്നെ ലീഗ് നേതൃത്വം ചൂണ്ടിക്കാണിച്ചിരുന്നു. പ്രതികളെ വെറുതെ വിട്ട കോടതിവിധി നൽകുന്ന സൂചനയും അതുതന്നെയാണ്. എന്നാൽ, സംഭവത്തിൽ കേസിലെ വിധിപ്പകർപ്പ് കിട്ടിയതിനുശേഷം വിശദമായി പ്രതികരിക്കാമെന്നാണ് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ, പി. ജയരാജൻ എന്നിവരുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.