കണ്ണൂർ: സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ (സിൽവർ ലൈൻ) ജില്ലയിലൂടെയുള്ള സഞ്ചാരപഥത്തിെൻറ അന്തിമ രൂപരേഖയായി. മാഹിയിലൂടെ ജില്ലയിലേക്ക് കടക്കുന്ന പാത ഏതാണ്ട് നിലവിലെ റെയിൽപാതക്ക് സമാന്തരമായാണു പോകുന്നത്. ഇതിന് 15 മുതൽ 20 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കും. അന്തിമ അലൈൻമെൻറ് പ്രകാരം പാത കടന്നുപോകുന്ന വഴിയിൽ നിരവധി വീടുകളും കെട്ടിടങ്ങളുമുണ്ട്. ഭൂമി നഷ്ടപ്പെടുന്നവർക്ക് നാലിരട്ടി നഷ്ടപരിഹാരമാണ് സർക്കാർ വാഗ്ദാനം. ചിലയിടങ്ങളിൽ 100 മുതൽ 200 മീറ്റർ വരെ നിലവിലുള്ള പാതയിൽ നിന്ന് മാറിയാണ് അതിവേഗ പാതയുടെ അലൈൻമെൻറ്.
പുതിയ പാത ജില്ലയിൽ കൂടുതലും നിലവിലെ റെയിൽ പാതയുടെ കിഴക്ക് ഭാഗത്തായാണ് വരിക. അതിവേഗ പാതയുടെ അലൈൻമെൻറിൽ നിന്ന് മാഹി നഗരത്തെ ഒഴിവാക്കണമെന്ന് നേരത്തേ ആവശ്യമുയർന്നിരുന്നു. എന്നാൽ, നിലവിലെ റെയിലിനോട് ചേർന്ന് മാഹി നഗരത്തിൽ കൂടിയാണ് പുതിയ പാത പോവുക.നിലവിലെ പാതയിൽ കടുത്ത വളവുകളുള്ള ഭാഗങ്ങളിലാണ് പുതിയ പാത മാറിപ്പോകുന്നത്. വളവുകളുടെ കടുപ്പം കുറക്കുന്നതിനു വേണ്ടിയാണിത്. അതിവേഗ ട്രെയിനിന് കടുത്ത വളവ് തിരിയാൻ ബുദ്ധിമുട്ടാണ്. അത് അപകടത്തിന് ഇടയാക്കുകയും ചെയ്യും. പരമാവധി നേർരേഖയിലൂടെ കടന്നുപോകാനുള്ള സഞ്ചാരപാതയൊരുക്കുക എന്നതാണ് അലൈൻമെൻറ് തയാറാക്കുന്നതിൽ സ്വീകരിച്ചിട്ടുള്ള സമീപനം. നാലര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസർകോട്ടെത്തുക എന്നതാണ് സിൽവർലൈൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടിക്കായുള്ള പ്രാഥമിക അനുമതി സർക്കാർ നൽകിയിരുന്നു. ജില്ലയിൽ കണ്ണൂരിൽ മാത്രമാണ് അതിവേഗ റെയിലിന് സ്റ്റോപ് അനുവദിച്ചത്. കണ്ണൂർ റെയിൽവേ സ്റ്റേഷന് കിഴക്ക് ഭാഗത്തായിരിക്കും സിൽവർ ലൈൻ സ്റ്റേഷൻ വരിക.
മാഹി സ്റ്റേഷന് സമീപത്തിലൂടെ കടന്നുവരുന്ന ലൈൻ പുന്നോലിലെത്തുേമ്പാൾ നിലവിലെ റെയിൽ പാതയിൽ നിന്ന് ഏതാണ്ട് പടിഞ്ഞാറ് ഭാഗത്തേക്ക് നൂറുമീറ്റർ മാറി സഞ്ചരിക്കും. തലശ്ശേരി രണ്ടാം ഗേറ്റിലെത്തുേമ്പാൾ നിലവിലെ പാതക്ക് അരികിലൂടെ തലശ്ശേരി സ്റ്റേഷനിലെത്തും. തലശ്ശേരിയിൽ സ്റ്റോപ്പില്ലാത്തതിനാൽ നിലവിലെ സ്റ്റേഷെൻറ പടിഞ്ഞാറ് ഭാഗത്തൂടെ പാത കടന്നുപോകും.
കൊടുവള്ളി പാലത്തിനടുത്തെത്തുേമ്പാൾ കിഴക്ക് ഭാഗത്തിലൂടെ ധർമടം മൊയ്തു പാലത്തിനരികിലൂടെ 75 മീറ്ററോളം വിട്ട് സഞ്ചരിക്കും. മുഴപ്പിലങ്ങാട് ബൈപാസിനരികെയെത്തുേമ്പാൾ വീണ്ടും നിലവിലെ പാതക്ക് തൊട്ടരികിലെത്തും. തുടർന്ന് നടാലിലെത്തുേമ്പാൾ വീണ്ടും 80 മീറ്റർ കിഴക്കോട്ടേക്ക് അകലും. ചാല മാതൃഭൂമി ഓഫിസിന് മുന്നിലൂടെ കടന്ന് മിംമ്സ് ആശുപത്രിക്ക് പിറകിലൂടെ ചാലക്കുന്നിനരികെയെത്തുേമ്പാൾ നിലവിലെ ലൈനിനോടടുക്കും. തുടർന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷെൻറ കിഴക്ക് ഭാഗത്തൂടെ പയ്യന്നൂർ ഭാഗത്തേക്ക് പോകും.
വളപട്ടണം പാലത്തിെൻറ കിഴക്കു ഭാഗത്താണ് പുതിയ പാലം നിർമിക്കുക. പഴയങ്ങാടി ടൗണിെൻറയും കിഴക്ക് ഭാഗത്തുകൂടിയാണ് പുതിയ പാതയുടെ സഞ്ചാരപഥം. കുപ്പം പുഴക്കരികെയെത്തുേമ്പാൾ 50 മീറ്റർ അകന്ന് സഞ്ചരിക്കും. പിന്നീട് കൊവ്വപ്പുറത്തെത്തുേമ്പാൾ വീണ്ടും കിഴക്ക് ഭാഗത്തൂടെ നിലവിലെ പാതക്കരികിലൂടെ കാസർകോട് ജില്ലയിലേക്കു പ്രവേശിക്കും. പാതയുടെ സാമൂഹികാഘാത പഠനം നടത്തുന്നതിെൻറ ഭാഗമായി റവന്യൂ വകുപ്പ് കണ്ണൂർ ജില്ല കലക്ടറോട് റിപ്പോർട്ട് തേടും. ഇതിനുശേഷമാണ് ഭൂമി ഏറ്റെടുക്കൽ നടപടിയിലേക്ക് കടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.