കണ്ണാടിപ്പറമ്പ്: ഇരുചക്ര വാഹങ്ങളുടെ അമിത വേഗം കാരണം കണ്ണാടിപ്പറമ്പ് തെരുവ് മുതൽ പുല്ലൂപ്പിക്കടവ് വരെ കാൽനടക്കാർ ഭീതിയിൽ. സ്ഥലത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്ന അപകടങ്ങളിൽ നാലുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുല്ലൂപ്പി പാലത്തിനു സമീപം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞു രണ്ടു യാത്രക്കാർക്ക് പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപതിയിൽ ചികിത്സ തേടി. പുല്ലൂപ്പിയിൽ മദ്റസ വിദ്യാർഥിക്ക് ബൈക്ക് തട്ടി പരിക്കേറ്റു. കണ്ണാടിപ്പറമ്പ ബസാറിൽ ഒരു വ്യാപാരിക്കും ബൈക്ക് തട്ടി പരിക്കേറ്റിരുന്നു.
പ്രായപൂർത്തിയാവാത്ത കുട്ടികളും ഇരുചക്ര വാഹനങ്ങളുമായി അമിത വേഗത്തിൽ പോകുന്നതായി പരാതിയുണ്ട്. ഇരുചക്ര വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാൻ റോഡിൽ പൊലീസ് നിരീക്ഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പരാതി ശ്രദ്ധയിൽപെട്ടിട്ടുണ്ടന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മയ്യിൽ പൊലീസ് ഇൻസ്പെക്ടർ ടി.പി. സുമേഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.