കണ്ണൂർ: എസ്.എം.എ രോഗം തിരിച്ചറിയാൻ വൈകിയതിനാൽ ചലനശേഷി നഷ്ടപ്പെട്ട് രണ്ടു സഹോദരങ്ങൾ. എടയന്നൂർ കോയ്യോട്ടുമൂലയിലെ പി.പി. ഹൗസിൽ മുസ്തഫ -റജീന ദമ്പതികളുടെ മക്കളായ മുഹമ്മദ് റിഷാദ് (18), മുഹമ്മദ് റിസാൻ (14) എന്നിവരാണ് എം.എസ്.എ ടൈപ് -മൂന്ന് രോഗാവസ്ഥയിൽ വീൽ ചെയറിൽ ജീവിതം തള്ളിനീക്കുന്നത്. പ്ലസ് വൺകാരനായ റിഷാദും ഒമ്പതാംക്ലാസിലായിരുന്ന റിസാനും കോവിഡിന് മുമ്പു വരെ സ്കൂളിൽ പോയിരുന്നവരാണ്. മാസങ്ങൾക്കു മുമ്പാണ് കൈകാലുകൾക്കും ശരീരത്തിനും ബലക്ഷയം സംഭവിച്ച നിലയിലായത്. കുട്ടികൾക്ക് ചെറുപ്പത്തിൽ നടക്കാനും മറ്റും പ്രയാസം നേരിട്ടിരുെന്നന്ന് രക്ഷാകർത്താക്കൾ പറഞ്ഞു.
പല ഡോക്ടർമാരെയും കണ്ടു. മരുന്നുകൾ തുടർച്ചയായി നൽകി. ഈയിടെയാണ് നിൽക്കാനും നടക്കാനും കഴിയാത്ത അവസ്ഥയിൽ നില വഷളായത്. വിദഗ്ധ പരിശോധനയിൽ എസ്.എം.എ സ്ഥിരീകരിച്ചു. വീട്ടിനുള്ളിൽ വീൽചെയറിൽ മാത്രം സഞ്ചരിക്കാൻ കഴിയുന്ന ഇരുവരും സഹപാഠികൾ റോഡിലൂടെ സ്കൂളിൽ പോകുന്നതു കണ്ട് വിതുമ്പുന്ന കാഴ്ച ആരെയും വേദനിപ്പിക്കും. പ്രാഥമികകാര്യങ്ങൾക്കുപോലും പരസഹായം വേണ്ട അവസ്ഥയാണ്. മുതിർന്ന കുട്ടികളെ പരിചരിക്കാൻ മാതാവിന് ഒറ്റക്ക് സാധ്യമല്ലാത്ത സാഹചര്യത്തിൽ ഗൾഫിലായിരുന്ന പിതാവ് ജോലി ഉപേക്ഷിച്ച് നാട്ടിലാണ്.
ചികിത്സക്ക് വലിയ തുക ചെലവാക്കിയ കുടുംബം തുടർ ചികിത്സക്ക് വഴിയില്ലാത്തനിലയിലാണ്. അടിയന്തരമായ ചികിത്സ ലഭ്യമാക്കിയാൽ ചലനശേഷി ഒരുപരിധിവരെ വീണ്ടെടുക്കാൻ കഴിയുമെന്നാണ് ഡോക്ടർമാർ നൽകുന്ന പ്രതീക്ഷ. ചികിത്സക്ക് മൂന്നു കോടിയോളം രൂപയാണ് ചെലവ് കണക്കാക്കുന്നത്.
കീഴല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. മിനി ചെയർമാനും കെ. ഷബീർ കൺവീനറുമായി നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങൾ: A/C No: 40560808181 state bank of India Chalode branch, IFSC: SBIN0071106 G pay-Phone pe: 8129626861. ഉദാരമതികൾ സഹായം ലഭ്യമാക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.