കണ്ണൂർ: മലിനജലം കെട്ടിക്കിടന്നതിനെത്തുടർന്ന് പടന്നത്തോട് കടലിൽ ചേരുന്ന പയ്യാമ്പലത്തെ അഴിമുഖം മണ്ണുമാന്തി ഉപയോഗിച്ച് നീക്കം ചെയ്തു. ഇതോടെ മലിനജലം കടലിലേക്ക് ഒഴുകി. പടന്നത്തോട്, മഞ്ചപ്പാലം എന്നിവിടങ്ങളിൽനിന്ന് പയ്യാമ്പലം കടലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് നിലച്ചതാണ് ജനജീവിതം ദുരിതത്തിലാക്കിയത്. മലിനജലം കാരണം കൊതുകുശല്യവും രൂക്ഷമായി.
ഐ.ആർ.പി.സി, ഡി.വൈ.എഫ്.ഐ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് യന്ത്രം ഉപയോഗിച്ച് മണൽതിട്ട നീക്കം ചെയ്ത് വെള്ളത്തിന് ഒഴുകാൻ സൗകര്യം ഒരുക്കിയത്. ഐ.ആർ.പി.സി വൈസ് ചെയർമാൻ പി.എം. സാജിദ്, കോർപറേഷൻ കൗൺസിലർ അഡ്വ. ചിത്തിര ശശിധരൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.