കണ്ണൂർ: കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയ ‘എജുകഫെ’ വേദിയിൽ വിദ്യാർഥികളെ കൂടാതെ അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രത്യേക സെഷനുകളും. മക്കളുടെ പഠനവുമായി ബന്ധപ്പെട്ട് ആശങ്കയിൽ കഴിയുന്ന രക്ഷിതാക്കൾക്കായി കൗൺസലിങ് സെഷനുകളും വിദഗ്ധർ നയിക്കുന്ന ക്ലാസുകളും എജുകഫെയിലുണ്ടാവും.
പഠനത്തിലും എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റികളിലും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ‘ടോപ്പേഴ്സ് ടോക്ക്’ സെഷനും എജുകഫെയുടെ ഭാഗമാവും.
രജിസ്റ്റർ ചെയ്തവരിൽനിന്ന് തിരഞ്ഞെടുക്കുന്ന അഞ്ച് വിദ്യാർഥികൾക്ക് കുടുംബത്തോടൊപ്പം വയനാട്ടിൽ ലക്ഷ്വറി ഹോട്ടലിൽ താമസിച്ച് ആസ്വദിക്കാനുള്ള സുവർണാവസരവും ലഭ്യമാകും. നൽകിയിരിക്കുന്ന ക്യൂ.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫെയിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്.
വാട്സ്ആപ് വഴി രജിസ്റ്റർ ചെയ്യാനുള്ള നമ്പർ: 9645007172. വേദിയിൽ ഒരുക്കിയ കൗണ്ടറുകളിൽ തത്സമയ രജിസ്ട്രേഷനും സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.