ചെറുപുഴ: ശൈത്യകാലത്തിന്റെ വരവറിയിച്ച് പാലാവയല് ഓടക്കൊല്ലിയില്‍ ഈ വര്‍ഷവും ദേശാടന ശലഭങ്ങളെത്തി. കര്‍ണാടക വനത്തോട് ചേര്‍ന്ന് കാര്യങ്കോട് പുഴയുടെ തീരത്താണ് നൂറുകണക്കിന് വെളുത്ത ശലഭങ്ങള്‍ കൂടണഞ്ഞിട്ടുള്ളത്.
രണ്ടാഴ്ചയോളം ഈ പ്രദേശത്ത് കാണപ്പെടുന്ന ഇവ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് കൂട്ടമായി നീങ്ങുന്ന കാഴ്ച കണ്ണുകള്‍ക്ക് കുളിര്‍മയേകും. സൂര്യനുദിക്കുന്നതോടെ പാറി നടക്കുകയും ഇണചേരുകയും ചെയ്യുന്ന ഇവ വെയില് കനക്കുന്നതോടെ പ്രദേശം വിടും. എല്ലാവര്‍ഷവും ഡിസംബര്‍ ആദ്യം മുതല്‍ ഇവ ഓടക്കൊല്ലിയിലെത്താറുണ്ട്. കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്നൊഴുകുന്ന പുഴകളില്‍ തണുപ്പുകൂടിയ പ്രദേശങ്ങളിലാണ് ഇത്തരം ശലഭ ദേശാടനം കണ്ടുവരുന്നത്. ദക്ഷിണേന്ത്യയില്‍ സാധാരണയായി കാണപ്പെടുന്ന നാഗാ പ്ലെയിന്‍ കാബേജ് വൈറ്റ് ഇനത്തിൽപെട്ട ശലഭങ്ങളാണ് ഇവയെന്ന് പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.