ശ്രീകണ്ഠപുരം: ചെങ്ങളായി തേർലായി മുനമ്പത്ത് കടവിൽ കുളിക്കാനിറങ്ങിയ 16കാരെന ഒഴുക്കിൽപെട്ട് കാണാതായി. തേർലായി ദ്വീപിലെ കൊയക്കാട്ട് അൻസബിനെയാണ് കാണാതായത്.
ഞായറാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. സഹപാഠികളായ അബൂബക്കർ, മൻസൂർ, സിനാൻ എന്നിവരോടൊപ്പം കുളിക്കാനിറങ്ങിയപ്പോൾ മറുകരയായ കോറളായി ദ്വീപിലേക്ക് നീന്തുന്നതിനിടെയാണ് അൻസബ് ഒഴുക്കിൽപെട്ടതത്രെ. മറ്റുള്ളവർ കരക്കെത്തിയപ്പോഴാണ് അൻസബിനെ കാണാതായതായി പറഞ്ഞത്.
വിവരമറിഞ്ഞയുടൻ നാട്ടുകാരും പിന്നീട് തളിപ്പറമ്പിൽനിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
രാത്രിയോടെ തിരച്ചിൽ നിർത്തി. തിങ്കളാഴ്ച രാവിലെ തിരച്ചിൽ തുടരും. അൻസബ് കുറുമാത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് 10ാം തരം പാസായി പ്ലസ് വൺ പ്രവേശനം കാത്തിരിക്കുകയാണ്. തേർലായിലെ കെ.വി. ഹാഷിം - കെ. സാബിറ ദമ്പതികളുടെ മകനാണ്. സജീവ് ജോസഫ് എം.എൽ.എ, ചെങ്ങളായി പഞ്ചായത്ത് പ്രസിഡൻറ് വി.പി. മോഹനൻ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.